April 27, 2024

ഇഫ്താർ സംഗമവും മതസൗഹാർദത്തിന്റെ വേദി

0
Img 20240328 171456

കൽപ്പറ്റ: റംസാൻ വ്രതാനുഷ്‌ഠാനത്തിനിടയിലെ ഇഫ്ത്‌താർ വിരുന്നുകൾ മതസൗഹാർദത്തിന്റെ വേദിയാണെന്ന്  ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ നേതാക്കളും അഭിപ്രായപ്പെട്ടു. മത സൗഹാർദ്ദത്തിൻ്റെ വേദികൾ ഇന്ത്യയുടെ മതേതര ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണന്നും കൽപ്പറ്റയിൽ ജമാ അത്തെ ഇസ്ലാമി സംഘടിപ്പിച്ച ഇഫ്‌താർ സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

വിവിധ പാർട്ടിയിലെ ജില്ലാ നേതാക്കളെയും, ജനപ്രതിനിധികളെയും, പൗരപ്രമുഖരെയും ഉൾപ്പെടുത്തി കൽപ്പറ്റ ഓഷിൻ ഓഡിറ്റോറിയത്തിൽ ഇഫ്‌താർ സംഗമം നടത്തപ്പെട്ടു. എം.എൽ.എ ടി.സിദ്ദീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ, കൽപ്പറ്റ നഗരസഭാ ചെയർപേഴ്ൺ അഡ്വ.ടി.ജെ. ഐസക് തുടങ്ങിയവർ ആശയങ്ങൾ പങ്കുവെച്ചു. യോഗത്തിൽ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.പി യൂനുസ് അധ്യക്ഷനായി. സംഗമത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർ പങ്കെടുത്തു. സി.പി.ഐ ജില്ലാ സെക്രട്ടറി ഇ. ജെ ബാബു, മുൻ പാളയം ഇമാം യൂസഫ് നദ്വി, എഴുത്തുകാരി പ്രീത പ്രിയദർശിനി തുടങ്ങിയവർ സംസാരിച്ചു. സി.കെ ഷമീർ, കെ.മുസ്‌തഫ എന്നിവർ നേതൃത്വം നൽകി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *