April 27, 2024

പകർച്ച വ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണം: ആരോഗ്യവകുപ്പ്

0
Img 20240329 172144

കൽപ്പറ്റ: വേനല്‍ കനത്തതോടെ സംസ്ഥാനത്ത് പനിയും, ചിക്കന്‍ പോക്സും ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വൻ വർധനവ് . മഴക്കാലത്താണ് പകർച്ച വ്യാധികൾ കൂടുതലായി കാണപ്പെടാറുള്ളത്. എന്നാൽ വൈറല്‍ പനി പോലുള്ള രോഗങ്ങൾ ചൂടുകൂടിയ കാലാവസ്ഥയിലും പടര്‍ന്ന് പിടിക്കുന്നു. കാലാവസ്ഥാ വ്യതിയാനം രോഗവ്യാപനം വേഗത്തിലാക്കുകയും, ശാരീരിക ബുദ്ധിമുട്ടുകൾ കൂട്ടുകയും ചെയ്യും. അതിനാല്‍ പനി പോലുള്ള പകർച്ച വ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

 

ചൂട് വർധിക്കുന്നതിനാൽ പനി കൂടാതെ ചിക്കന്‍പോക്സ്, തൊലിയിലെ ഇൻഫെക്ഷൻ, ചൊറിച്ചിൽ, ഡെങ്കിപ്പനി പനി തുടങ്ങിയ നിരവധി രോഗങ്ങളും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്.

 

വരും ദിവസങ്ങളിലും കാലാവസ്ഥ സമാനരീതിയിൽ തുടരും. അതിനാൽ നാലുദിവസത്തില്‍ കൂടുതലുള്ള കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന, അമിതമായ ഉറക്കം, ശ്വാസംമുട്ട്, ചുമ, വയറുവേദന തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ കാണുകയാണെങ്കിൽ എത്രയും വേഗം വൈദ്യസഹായം ഉറപ്പാക്കണം. വേനല്‍ ചൂടിനൊപ്പം ഇടവിട്ട് പെയ്യുന്ന മഴ കൊതുകുജന്യ രോഗങ്ങള്‍ പെരുകാനും കാരണമാകും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *