May 16, 2024

കർഷക ജനതയുടെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങി ആനിരാജ

0
20240330 220254

കൽപ്പറ്റ: കാർഷിക–തോട്ടം മേഖലയുടെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങി ആനിരാജ. ശനിയാഴ്ച കൽപറ്റ മണ്ഡലത്തിലെ 19 കേന്ദ്രങ്ങളിൽ പര്യടനം നടത്തി. ഓരോ കേന്ദ്രങ്ങളിലും നൂറുകണക്കിനാളുകളാണ് സ്ഥാനാർഥിയെ കാണാനും കേൾക്കാനും തടിച്ചുകൂടിയത്. രാവിലെ ചൂരൽമലയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്.

 

തോട്ടം, കാർഷിക മേഖലകൾ നേരിടുന്ന പ്രശ്നങ്ങളും അവയ്ക്ക് പാർലമെന്റ് അംഗം എന്ന നിലയിൽ ചെയ്യാവുന്നതും ഓർമിമ്മിച്ചായിരുന്നു ആനിരാജയുടെ പ്രസംഗം.

 

പാർലമെന്റ് അംഗമായാൽ വല്ലപ്പോഴും വരുന്ന വിരുന്നുകാരനാകില്ല. എല്ലാ വിഷയങ്ങളിലും എപ്പോഴും വയനാട്ടുകാർക്കൊപ്പമുണ്ടാവുമെന്നും സ്ഥാനാർഥി പറഞ്ഞു. രാജ്യത്തെ മതേതരത്വം നേരിടുന്ന വെല്ലുവിളികൾക്ക് മുന്നിൽ കൃത്യമായ നിലപാട് പറയാൻ പോലും കോൺഗ്രസിന് സാധിക്കുന്നില്ല. പൗരത്വ വിഷയത്തിലും ഇതുതന്നെയാണ് കോൺഗ്രസ് സ്വീകരിച്ചത്.

 

എന്നാൽ കേരളത്തിൽ പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനൊപ്പമാവും ഇടതുപക്ഷത്തെ എംപിമാർ നിലയുറപ്പിക്കുക. അതിൽ വിട്ടുവീഴ്ചയില്ലെന്നും ആനിരാജ പറഞ്ഞു. കരഘോഷങ്ങളോടെയാണ് ആനിരാജയുടെ വാക്കുകൾ ജനങ്ങൾ നെഞ്ചേറ്റിയത്. രാത്രി കൽപറ്റയിലെ സ്വീകരണത്തോടെയാണ് പര്യടനം അവസാനിച്ചത്.

 

സിപിഐ, മഹിളാ അസോസിയേഷൻ, കർഷക തൊഴിലാളികൾ, പ്രവാസി യൂണിറ്റ്, സിഐടിയു, സിപിഎം, കേരള കോൺഗ്രസ്‌ എം, ഡിവൈഎഫ്ഐ, യൂത്ത്, കെഎസ്കെടിയു, എകെഎസ്, എസ്എഫ്ഐ, എഐടിയുസി, എൻസിപി, ഐഎൻസി, പെൻഷൻ അസോസിയേഷൻ, നിർമാണ തൊഴിലാളി യൂണിയൻ, പികെഎസ്, എന്നിവരുടെ പ്രധിനിധികൾ ഹാരർപ്പണം ചെയ്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *