May 17, 2024

ഗാലനേജ് ഫീസ്’ വെല്ലുവിളിയാകും; മദ്യവില വർധിപ്പിക്കേണ്ടി വരുമെന്ന് ബെവ്‌കോ

0
Img 20240401 Wa0278

തിരുവനന്തപുരം: ബജറ്റില്‍ വര്‍ധിപ്പിച്ച ഗാലനേജ് ഫീസ് കാരണം ബെവ്‌കോയുടെ നടുവൊടിയുമെന്ന് മാനേജിംഗ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത എക്‌സൈസ് ‌വകുപ്പ് മന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. ഫീസ് കുറച്ചില്ലെങ്കില്‍ മദ്യവില വർധിപ്പിക്കുകയാണ് നഷ്ടം ഒഴിവാക്കാനുള്ള ഏക മാർഗമെന്നും കത്തിൽ പറയുന്നു.

300 കോടിയുടെ അധിക വരുമാനം ലക്ഷ്യമിട്ടാണ് ഗാലനേജ് ഫീസ് വര്‍ധിപ്പിച്ചത്. വെയര്‍ ഹൗസുകളില്‍ നിന്നും ഔട്ട് ലെറ്റുകളിലേക്ക് മദ്യം മാറ്റുമ്പോള്‍ ബെവ്‌കോ സര്‍ക്കാരിന് നല്‍കേണ്ട നികുതി തുകയാണ് ഗാലനേജ് ഫീസ്.

ഒരു സാമ്പത്തിക വര്‍ഷം 1.25 കോടി രൂപയാണ് ഗാലനേജ് ഫീസായി ബെവ്‌കോ അടക്കുന്നത്. നിലവില്‍ ലിറ്ററിന് അഞ്ച് പൈസയാണ് നല്‍കി വന്നത്. പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ അത് 10 രൂപയായി ഉയരും. ഇതുവഴി 300 കോടി രൂപയുടെ നഷ്ടം ബെവ്‌കോയ്ക്ക് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

മൂന്ന് സാമ്പത്തിക വര്‍ഷം നഷ്ടത്തില്‍ പോയിരുന്ന ബെവ്‌കോ 2022-2023 സാമ്പത്തിക വര്‍ഷമാണ് ലാഭത്തില്‍ എത്തിയത്. 124 കോടി രൂപയായിരുന്നു ബെവ്കോയുടെ 2022-2023 സാമ്പത്തിക വര്‍ഷത്തെ ലാഭം. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്നത് 269 കോടി രൂപയുടെ ലാഭമാണെന്നും കണക്കുകൾ പറയുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *