May 19, 2024

തെരുവ് നായ ശല്യം പരിഹരിക്കുന്നതിൽ മുനിസിപ്പാലിറ്റി വൻ പരാജയം: ബിജെപി

0
Img 20240402 152725

മാനന്തവാടി: തെരുവുനായ ശല്യത്തിന് പരിഹാരം കാണുന്നതിൽ മാനന്തവാടി മുനിസിപ്പാലിറ്റി വൻ പരാജയമാണെന്ന് ബിജെപി മുനിസിപ്പാലിറ്റി കമ്മിറ്റി ആരോപിച്ചു.

മാനന്തവാടി ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവനായ ശല്യം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. എൽ.എഫ് സ്കൂ‌ൾ പരിസരത്തെ റോഡരികിൽ ഇന്നലെ മാത്രം അഞ്ചോളം പേരെയാണ് തെരുവ് നായ ആക്രമിച്ചത്. അമ്പുകുത്തി കുരിശ് പള്ളിയുടെ മുൻവശത്ത് 25ലധികം നായ്ക്കളാണ് രാപകൽ വ്യത്യാസമില്ലാതെ വിഹരിക്കുന്നത്.

കൊച്ചുകുട്ടികൾ അടങ്ങുന്ന യാത്രക്കാർക്ക് സ്വതന്ത്രമായി സഞ്ചരിക്കുവാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിൽ. ആറുമാസം മുമ്പേതന്നെ ബിജെപി മാനന്തവാടി മുനിസിപ്പാലിറ്റി കമ്മിറ്റി ഇവിടത്തെ കൗൺസിലർക്കും മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സനും ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതാണ്.

അതിനെ പാടെ അവഗണിച്ച മുനിസിപ്പാലിറ്റിയുടെ അവഗണന മനോഭാവം കാരണമാണ് മരുന്നു വാങ്ങാൻ പോയ രോഗിക്ക് ഇന്നലെ നായയുടെ കടിയേറ്റത്. മുനിസിപ്പാലിറ്റി കൗൺസിലറും ചെയർപേഴ്സനും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആക്രമണത്തിനിരയായ രോഗിക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്നും ബിജെപി മാനന്തവാടി മുനിസിപ്പാലിറ്റി കമ്മിറ്റി ആവശ്യപ്പെട്ടു. ബിജെപി മാനന്തവാടി മുനിസിപ്പാലിറ്റി പ്രസിഡൻ്റ് നിധീഷ് ലോകനാഥ് ആവശ്യപ്പെട്ടു.

സുനിൽ വള്ളിയൂർക്കാവ്, ഗിരീഷ് കട്ടക്കളം, സനീഷ് ചിറക്കര എന്നിവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *