April 18, 2024

പെരുമാളിന്റെ മണ്ണിൽ ആനി രാജക്ക് ഉജ്ജ്വല സ്വീകരണം

0
20240402 174929

 

തിരുനെല്ലി: പെരുമാളിന്റെ മണ്ണിൽ നിന്ന് ആരംഭിച്ച മാനന്തവാടി മണ്ഡലത്തിലെ പര്യടനത്തിലുടനീളം വർണ്ണാഭമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വയനാട് ലോകസഭാ മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ആനി രാജ. തനത് ഗോത്ര പാട്ടിന്റെ ഈരടിയിലാണ് ആദ്യത്തെ സ്വീകരണകേന്ദ്രമായ അപ്പപ്പാറയിലെ ജനങ്ങൾ സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. നാസിക് ഡോളിന്റെ അകമ്പടിയിൽ മുത്തുക്കുടയുമായി എത്തിയ മഹിളകളുമായി സ്ഥാനാർത്ഥി വിശേഷങ്ങൾ പങ്കുവെച്ചു.

 

ഗോത്ര ഗ്രാമങ്ങൾ കൂടുതലുള്ള അപ്പപ്പാറ പ്രദേശത്തെ ഗ്രാമ വാസികളെ നരേന്ദ്ര മോഡിയുടെ വർഗീയ ഫാസിസ്റ്റ് ഭരണകുടത്തിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗം ജനങ്ങൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ജനങ്ങളോട് സംസാരിച്ചു. തുടർന്ന് കാട്ടിക്കുളത്ത് എത്തിയ സ്ഥാനാർത്ഥിയെ ഓട്ടോ തൊഴിലാളികളും കച്ചവടക്കാരും മറ്റു പ്രവർത്തികരും ചേർന്ന് സ്വീകരിച്ചു. വിവിധ തൊഴിലാളി വിഭാഗങൾ നേരിടുന്ന പ്രശ്നങ്ങളും അവ പരിഹരിക്കുന്നതിനുള്ള വഴികളും ചർച്ചയായ സ്വീകരണവേദി പ്രവർത്തകരാൽ സമ്പന്നമായിരുന്നു.

 

തുടർന്ന് കൊയിലേരിയിൽ എത്തിയ സ്ഥാനാർഥിയെ എതിരേറ്റത് ജന സാഗരം. നരേന്ദ്രമോഡിയുടെ വർഗീയ ഭരണവും, മത രാഷ്ട്രീയവും ചർച്ചയായ സ്വീകരണ വേദിയിൽ വിവിധ ബൂത്ത്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഹാരർപ്പണം ചെയ്തു.

 

മാനന്തവാടി ടൗണിലും, എരുമത്തെരുവിലും സ്വീകരണം ഏറ്റു വാങ്ങിയ സ്ഥാനാർഥി പിലാക്കാവ്, തലപ്പുഴ, പേരിയ തുടങ്ങിയ സ്വീകരണ കേന്ദ്രങ്ങളിലും എത്തി. തലപ്പുഴയിലെ സ്വീകരണ കേന്ദ്രത്തിൽ വച്ച് സിഎംഎ ഇന്റർമീഡിയറ്റ് സ്കോളർഷിപ്പ് നേടിയ അക്ഷയ സുഭാഷിനെ ഒ ആര്‍ കേളു എംഎൽഎ, സ്ഥാനാർത്ഥിയും ചേർന്ന് അനുമോദിച്ചു.

 

ഉച്ച കഴിഞ്ഞ് വാളാട് സ്വീകരണ കേന്ദ്രത്തിലെത്തിയ സ്ഥാനാർത്ഥിക്ക് മുന്നിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ച് റിതം ഡാൻസ് സ്കൂളിലെ കുട്ടികൾ. നിവേദ്യ കെ, നേഹൽ മരിയ ഷിനോജ്, ആൻലി ബിജു, അളകനന്ദ പി എസ് എന്നീ വിദ്യാർത്ഥികളാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്.

 

വാളാട്‌, കോറോം, മക്കിയാട്, വെള്ളമുണ്ട പത്താം മൈൽ, വെള്ളമുണ്ട 8/4, തരുവണ, തോണിച്ചാൽ, ഏചോം, അഞ്ചുകുന്ന് എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വാങ്ങി പനമരത്ത് പര്യടനം അവസാനിച്ചു.

 

We the People of india, നാം ഭാരതത്തിലെ ജനങ്ങൾ എന്ന ഭരണഘടനയുടെ ആമുഖത്തിലെ വരികൾ ഓർമ്മിപ്പിച്ചാണ് പനമരത്തെ സ്വീകരണവേദിയിൽ അനി രാജ സംസാരിച്ചത്. വിവിധ ബൂത്ത്‌ കമ്മിറ്റികളുടെ പ്രധിനിധികളും, മഹിളാ, സിപിഎം, സിപിഐ, പ്രതിനിധികളും രക്തഹാരം അണിയിച്ചു.

 

കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. പി വസന്തം, കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജുമോൾ, ഒ ആർ കേളു എംഎൽഎ, അഡ്വ. പി സന്തോഷ് കുമാർ എം പി, കാദറിൻ ടീച്ചർ, പി വി ബാലകൃഷ്ണൻ, സഹദേവൻ, ടി കെ സുരേഷ്, കൃഷ്ണൻകുട്ടി, സന്തോഷ്‌ കുമാർ, സി കെ ശങ്കരൻ, മനീഷ് ഭാസ്കർ, എൻ പി ശശികുമാർ, എ എൻ പ്രഭാകരൻ, ബി വി ആന്റണി, കെ ടി ബിനു, എൻ യൂ ജോൺ, എ എൻ പ്രഭാകരൻ, ഈ വി ആന്റണി, ഷബീർ അലി, വി കെ ശശിധരൻ, ശോഭ രാജൻ, ജസ്റ്റിൻ ബേബി, നിഖിൽ പത്മനാഭൻ, കുര്യാക്കോസ്, ടോണി ജോൺ, എ ജോണി, വീരേന്ദ്രകുമാർ, തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *