May 2, 2024

തെറ്റ് നഗരസഭയുടേതല്ല: സർക്കാരിന്റെത്: വിശദീകരണവുമായി നഗരസഭ അധികൃതർ

0
20240402 183032

മാനന്തവാടി: നൂറ് ശതമാനം പദ്ധതികൾ പൂർത്തീകരിച്ച് ബില്ലുകൾ സമർപ്പിച്ചിട്ടും സംസ്ഥാന സർക്കാർ 9 കോടി 24 ലക്ഷത്തി 32 രണ്ടായിരം രൂപ അനുവദിക്കാത്തത് മൂലമാണ് പദ്ധതി വിഹിത വിനിയോഗത്തിൽ പുറകിൽ പോകാൻ കാരണമെന്നും എൽ.ഡി.എഫ് കൗൺസിലർമാർ നുണ പ്രചരണം നടത്തി പൊതു ജനങ്ങളെ വിഡ്ഡികളാക്കുകയാണെന്നും മാനന്തവാടി മുനിസിപ്പാലിറ്റി ഭരണ സമിതി വാർത്ത സമ്മേളനത്തിൽ പറഞ്ഞു മുനിസിപ്പൽ ബജറ്റിൽ അനുവദിച്ച തുക സർക്കാരിൽ നിന്ന് അനുവദിച്ച് കിട്ടാൻ എൽ ഡി.എഫ് അംഗങ്ങളും സർക്കാറിൽ സമ്മർദ്ദം ചെലുത്തണമെന്നും, മുനിസിപ്പാലിറ്റിക്ക് എതിരെയല്ല സർക്കാറിന്നെതിരെയാണ് പ്രതിഷേധിക്കേണ്ടതെന്നും ഭരണ സമിതി അംഗങ്ങൾ പറഞ്ഞു.

സി.എഫ്.സി. ബേസിക് പദ്ധതിയിൽകെട്ടിടങ്ങൾ, റോഡുകൾ അടക്കമുള്ള പ്രവർത്തികൾ പൂർത്തീകരിച്ച് സർക്കാറിന് സമർപ്പിച്ചിട്ടും മൂന്ന് കോടി 69 ലക്ഷം രൂപ അനുവദിച്ചിട്ടില്ല സി.എഫ്.സി ടൈഡ് പദ്ധതിയിൽ കുടിവെള്ളം, ഡ്രൈനേജ്, ടോയിലറ്റ്, കിണർ, അടക്കമുള്ള പദ്ധതികൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചിട്ടും അഞ്ച് കോടി 54 ലക്ഷത്തി അൻപത്തി ഒൻപതിനായിരം രൂപ ഇത് വരെയും അനുവദിച്ചിട്ടില്ല.

ഇതിന് പുറമെ ആദിവാസികൾ, ജനറൽ വിഭാഗം എന്നിവരുടെ വീടിന്റെ മേൽക്കൂര, കാലിതൊഴുത്ത് എന്നിവനിർമ്മിച്ച് കഴിഞ്ഞ് മാനന്തവാടി ട്രഷറിയിൽ വിശദമായ റിപ്പോർട്ട് നൽകിയിട്ടും, നിർദ്ദനർക്ക് ലഭിക്കേണ്ട മൂന്ന് കോടി രൂപ പോലും സർക്കാർ അനുവദിക്കാത്തത് മൂലമാണ് പദ്ധതി വിനിയോഗ കണക്കിൽ പുറകോട്ട് പോകാൻ കാരണമെന്ന് ഭരണസമിതി പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയിൽ ആഴ്‌ചകൾക്ക് മുൻപ് പ്രവർത്തികൾ പൂർത്തീകരിച്ച് വിശദമായ റിപ്പോർട്ട് നൽകിയിട്ടും 28 ലക്ഷം രൂപ അനുവദിക്കാത്തത് മൂലം തൊഴിലാളികൾ ദുരിതത്തിലാണ് ഇതിനൊന്നും പരിഹാരം കാണണമെന്ന് ആവശ്യപ്പെടാതെ പദ്ധതി വിഹിതം ചെലവഴിക്കുന്നതിൽ വീഴ്‌ച വരുത്തി എന്ന് എൽ.ഡി.എഫ്. കൗൺസിലർമാർ നുണപ്രചാരണം നടത്തുകയാണെന്നും ഭരണസമിതി പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ ചെയർപേഴ്സൺ സി.കെ. രത്നവല്ലി, വൈസ് ചെയർപേഴ്സൺ ജേക്കബ്ബ് സെബാസ്റ്റ്യൻ, സ്ഥിരം സമിതി അദ്ധ്യക്ഷ മാരായ പി.വി.എസ് മൂസ, അഡ്വ: സിന്ധു സെബാസ്റ്റ്യൻ, കൗൺസിലർമാരായ പി.വി. ജോർജ്, ഷിബു ജോർജ്, വി.യു ജോയി, വി.ഡി. അരുൺകുമാർ,മാർഗ്ഗരറ്റ് തോമസ് തുടങ്ങിയവർ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *