May 16, 2024

സുഗന്ധഗിരി മരം മുറി: 6 പ്രതികൾ കസ്റ്റഡിയിൽ; അന്വേഷണത്തിന് പ്രത്യേക സംഘം

0
Img 20240403 215501

കൽപ്പറ്റ: കോഴിക്കോട്, വയനാട് സ്വദേശികളായ മുഖ്യപ്രതികളെയാണ് വനം വകുപ്പ് പിടികൂടിയത്. സുഗന്ധഗിരി മരം മുറിക്കേസിലെ ആറ് പ്രതികളെ കൂടി വനംവകുപ്പ അറസ്റ്റ് ചെയ്ത്. കോഴിക്കോട് മാണ്ടോടി ഹനീഫ (58 വയസ്സ്), കോഴിക്കോട് പുഴ കുന്നുമ്മൽ ഹസൻ കുട്ടി (56 വയസ്സ്), മണൽ വയൽ ഇരഞ്ഞിക്കൽ അബ്ദുൽ നാസർ (49 വയസ്സ്), മുട്ടിൽ വെറ്റിലപ്പള്ളി ഇബ്രാഹിംകുട്ടി (51 വയസ്സ്), മുട്ടിൽ അതിലക്കുഴി ചന്ദ്രദാസ് (50 വയസ്സ്), മീനങ്ങാടി എണ്ണപ്പാടം അബ്ദുൽ മജീദ് (37 വയസ്സ്) പ്രതികളെ ഒൻപത് പേരെയും സൗത്ത് വയനാട് ഡി എഫ് ഒയുടെയും കൽപ്പറ്റ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ നീതു കെ യുടെയും നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഇരുപതു മരങ്ങൾ മുറിക്കാനുള്ള അനുമതിയുടെ മറവിലാണ് നൂറിലധികം മരങ്ങൾ മുറിച്ചത്.

അതേസമയം, സുഗന്ധഗിരിയിലെ അനധികൃത മരംമുറി അന്വേഷിക്കാൻ പ്രത്യേക സംഘമെത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോട്ടയം വിജിലൻസ് മേധാവി തലവനായ അന്വേഷണ സംഘത്തിൽ കോഴിക്കോട്, കണ്ണൂർ, എറണാകുളം ഡിഎഫ്ഒമാർ അംഗങ്ങളായിരിക്കും. വനംമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർണായക തീരുമാനം. 3000 ഏക്കറോളം പരന്നു കിടക്കുന്ന ഭൂപ്രദേശമാണ് സുഗന്ധഗിരി.

1986 ൽ സുഗന്ധഗിരി കാർഡമം പ്രൊജക്ടിന്റെ ഭാഗമായി ആദിവാസികൾക്ക് പതിച്ചുകൊടുത്ത ഭൂമിയാണ് ഇത്. വീടിന് ഭീഷണിയായ ഇരുപത് മരങ്ങൾ മുറിക്കാനുള്ള അനുമതിയുടെ മറവിൽ നൂറിലേറെ മരങ്ങൾ മുറിച്ചുനീക്കിയെന്നതാണ് കേസ്. വയനാട് സുഗന്ധഗിരിയിൽ അനധികൃത മരം മുറിക്ക് ഒത്താശ ചെയ്തിരുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.

വനംവകുപ്പുദ്യോഗസ്ഥരുടെ കാവലിലാണ് അനധികൃത മരം മുറി നടന്നതെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. ഈ വിധം നൂറിലേറെ മരങ്ങൾ അനധികൃതമായി മുറിച്ചുവെന്നാണ് വനംവകുപ്പിന്റെ തന്നെ അന്വേഷണത്തിലെ കണ്ടെത്തൽ. വീട്ടി അടക്കമുള്ള സംരക്ഷിതമരങ്ങൾ മുറിച്ചുനീക്കിയവയിൽ ഉൾപ്പെടുന്നില്ല. വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസിൽ ആറ് പ്രതികളാണുള്ളത്. മരത്തടികൾ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും വനംവകുപ്പുദ്യോഗസ്ഥർ വ്യക്തമാക്കുന്നു. സെക്ഷൻ ഓഫീസർ കെ.കെ. ചന്ദ്രൻ, മറ്റൊരു വാച്ചറും സുഗന്ധഗിരി സ്വദേശിയുമായ ബാലൻ എന്നിവരെയും സസ്‌പെൻഡ് ചെയ്തുവെന്നടക്കമുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *