May 17, 2024

സി-വിജില്‍; ഫോട്ടോ-വീഡിയോ നല്‍കി പരാതി നല്‍കാം; 1575 പരാതികള്‍ ലഭിച്ചു

0
20240404 173858

 

കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ അതിവേഗം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സി-വിജില്‍ ആപ്പിലൂടെ ഫോട്ടോ, വീഡിയോ നല്‍കി പരാതി നല്‍കാം. https://play.google.com/store/apps/details?id=in.nic.eci.cvigil മുഖേനയോ പ്ലേ സ്റ്റോര്‍/ ആപ്പ് സ്റ്റോറുകളില്‍ cVIGIL എന്ന് സെര്‍ച്ച് ചെയ്തോ ആപ്പ് ഉപയോഗിക്കാം. പൊരുമാറ്റച്ചട്ട ലംഘന പരിധിയില്‍ വരുന്ന ഏത് പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാം.

 

അനുമതിയില്ലാതെ പോസ്റ്റര്‍ പതിക്കല്‍, പണം, മദ്യം, ലഹരി, പാരിതോഷിക വിതരണം, ഭീഷണിപ്പെടുത്തല്‍, മതസ്പര്‍ധയുണ്ടാക്കുന്ന പ്രസംഗങ്ങള്‍, പെയ്ഡ് ന്യൂസ്, വോട്ടര്‍മാര്‍ക്ക് സൗജന്യ യാത്രയൊരുക്കല്‍, വ്യാജ വാര്‍ത്തകള്‍, അനധികൃത പ്രചാരണ സാമഗ്രികള്‍ പതിക്കല്‍ എന്നിവ പൊരുമാറ്റച്ചട്ടലംഘന പരിധിയില്‍ വരും. ആപ്ലിക്കേഷനില്‍ തത്സമയ ചിത്രങ്ങള്‍, രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ, ശബ്ദരേഖ എന്നിവയും നല്‍കാം. ഫ്‌ളയിങ് സ്‌ക്വാഡ്, ആന്റീ ഡിഫേയ്സ്മെന്റ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം അംഗങ്ങള്‍ പരാതിയില്‍ അന്വേഷണം നടത്തി വരണാധികാരിക്ക് റിപ്പോര്‍ട്ട് നല്‍കും.

 

പരാതിയുടെ തുടര്‍ നടപടി സംബന്ധിച്ച വിവരം 100 മിനിറ്റിനകം പരാതിക്കാരനെ അറിയിക്കും. സി-വിജില്‍ ആപ്ലിക്കേഷന്‍ മുഖേന ജില്ലയില്‍ ഇതുവരെ 1575 പരാതികളാണ് ലഭിച്ചത്. 1532 പരാതികള്‍ പരിഹരിച്ചു. 43 പരാതികളില്‍ തുടര്‍ നടപടി സ്വീകരിച്ച് വരികയാണ്. സി-വിജില്‍ ആപ്പുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ക്ക് 1950 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കാം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *