May 17, 2024

സ്വീപ് സ്വീറ്റി: വയനാടിന്റെ സ്വന്തം ഇലക്ഷന്‍ മസ്‌ക്കോട്ട്

0
Img 20240404 200436

കൽപ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആവേശങ്ങള്‍ക്കൊപ്പം സ്വീപ്പ് വയനാടിന്റെ സ്വീറ്റിയും ഇനി അരങ്ങിലെത്തും. കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം എന്ന സന്ദേശവുമായി പൊതുജനങ്ങളില്‍ വോട്ടവകാശ വിനിയോഗത്തിന്റെ അവബോധവുമായാണ് സ്വീറ്റി എന്ന വയനാടന്‍ തുമ്പിയെയും ഇലക്ഷന്‍ മസ്‌ക്കോട്ടായി തെരഞ്ഞെടുത്തത്. സ്‌പ്രെഡിങ്ങ് വയനാട്‌സ് ഇലക്ഷന്‍ എന്തുസിയാസം ത്രു എപിതെമിസ് വയനാടന്‍സിസ് എന്നതാണ് സ്വീപ് വയനാടിന്റെ സ്വീറ്റിയിലൂടെ ലക്ഷ്യമിടുന്നത്.

വയനാടന്‍ ജൈവ മണ്ഡലത്തില്‍ അടുത്തിടെ കണ്ടെത്തിയ എപിതെമിസ് വയനാടന്‍സിസ് എന്ന തുമ്പിയെയാണ് ഇലക്ഷന്‍ പ്രചാരണത്തിന്റെ മാസ്‌ക്കോട്ടായി ഇലക്ഷന്‍ നിരീക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. മാനന്തവാടി സബ്കളക്ടറും അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസറുമായ മിസല്‍ സാഗര്‍ ഭരതാണ് മുന്‍ കൈയ്യെടുത്ത് തയ്യാറാക്കിയ മാസക്കോട്ട് പൊതുനിരീക്ഷകനായ നികുഞ്ച്കുമാര്‍ ശ്രീവാസ്തവയുടെ അംഗീകാരത്തിന് ശേഷമാണ് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പ്രകാശനം ചെയ്തത്.

ഇലക്ഷന്‍ പ്രചാരണത്തിന്റെ ഭാഗമായ സ്വീപ്പ് പൊതുജനങ്ങള്‍ക്കിടയില്‍ ഒട്ടേറെ വൈവിധ്യമാര്‍ന്ന ബോധവ്തകരണ പരിപാടികളാണ് നടത്തിയത്. പുതിയ വോട്ടര്‍മാര്‍ക്കിടയിലും ഉറപ്പാണ് എന്റെ വോട്ട് എന്ന പേരില്‍ വിപുലമായ പ്രചാരണം നടത്തിയിരുന്നു.

വിദ്യാര്‍ത്ഥികളിലും പൊതുജനങ്ങള്‍ക്കുമിടയില്‍ വിവിധ മത്സരങ്ങളും നടത്തിയിരുന്നു. എംബ്ലം രൂപ കല്‍പ്പന മത്സരത്തില്‍ സുല്‍ത്താന്‍ ബത്തേരി കുപ്പാടി തെക്കേപ്പഴും കാട്ടില്‍ അഖില്‍ ജോര്‍ജ്ജ് ഒന്നാം സ്ഥാനം നേടി. ഐഡിയത്തോണ്‍ മാതൃകാ പോളിങ്ങ് ബൂത്ത് മത്സരത്തില്‍ മേപ്പാടി കോട്ടനാട് കെ.സാനിയയും മുദ്രാവാക്യ രചനയില്‍ റിപ്പണ്‍ പുറത്തൂല്‍ക്കോടന്‍ സൈനുദ്ദീന്‍ എന്നിവര്‍ വിജയികളായി.

ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ പൊതുനിരീക്ഷകന്‍ നികുഞ്ച്കുമാര്‍ ശ്രീവാസ്തവ, പോലീസ് ഒബ്‌സര്‍വര്‍ അശോക്കുമാര്‍ സിങ്ങ്, ചെലവ് നിരീക്ഷകന്‍ കൈലാസ് പി ഖെയ്ക്ക്വാദ്, ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്, എ.ഡി.എം. കെ.ദേവകി, സബ്കളക്ടര്‍ മിസല്‍ സാഗര്‍ഭരത്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം.മെഹ്‌റലി സ്വീപ് നോഡല്‍ ഓഫീസര്‍ പി.യു.സിത്താര, ഇലക്ട്രൽ ലിറ്ററസി ക്ള്ബ്ബ് ജില്ലാ കോര്‍ഡിനേറ്റര്‍ എസ്.രാജേഷ്‌കുമാര്‍, സ്വീപ് അസിസ്റ്റൻ്റ് ഡെൽന റസൽ തുടങ്ങിയവര്‍ പങ്കെടുത്തു. സ്വീപ്, ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ് നെഹ്‌റു യുവക് കേന്ദ്ര എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയില്‍ പൊതുജനങ്ങളില്‍ വോട്ടവകാശ വിനിയോഗ അവബോധ ക്യാമ്പെയിനുകള്‍ മുന്നേറുന്നത്. വരും ദിവസങ്ങളില്‍ സ്വീറ്റിയെന്ന മസ്‌ക്കോട്ടും പ്രചാരണത്തിന്റെ ഭാഗമാകും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *