May 7, 2024

തെരഞ്ഞെടുപ്പ് സീറോ വേസ്റ്റാക്കാന്‍ ഹരിത കര്‍മ്മ സേന; പോളിങ് സ്റ്റേഷനുകള്‍, ബൂത്തുകള്‍ ഹരിതകര്‍മസേന ശുചീകരിക്കും

0
Img 20240426 200229

കൽപ്പറ്റ: ജില്ലയില്‍ വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതോടെ മാലിന്യം നീക്കം ചെയ്യാന്‍ നടപടികള്‍ തുടങ്ങി. എല്ലാ ബൂത്തുകളിലും ഹരിതകര്‍മ സേനാംഗങ്ങള്‍ മാലിന്യം തരംതിരിച്ച് ശേഖരിക്കും. ഹരിതചട്ട പാലനത്തിലൂടെ മാലിന്യങ്ങള്‍ ശാസ്ത്രീയമായി പരിപാലിച്ചിരുന്നു. പോളിങ് സ്റ്റേഷനുകളില്‍ മാലിന്യം നീക്കം ചെയ്യുന്ന ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. സംഭരിച്ച മാലിന്യങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ ഹരിതക കര്‍മസേന ഏജന്‍സികള്‍ക്ക് കൈമാറും.

ഇതിനായി പോളിങ് സ്റ്റേഷനുകളില്‍ തദ്ദേശഭരണ സ്ഥാപനത്തിലെ ഹരിതകര്‍മ സേനാംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനായി ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന വസ്തുക്കളുടെയും പ്ലാസ്റ്റിക്കിന്റെയും ഉപയോഗം പരിമിതപ്പെടുത്തിയിരുന്നു. പ്രചാരണ വേളയിലും ബൂത്തുകളിലും പുനരൂപയോഗിക്കാവുന്ന വസ്തുക്കളാണ് കൂടുതലായി ഉള്‍പ്പെടുത്തിയത്. പ്രകൃതി സൗഹൃദ ബിന്നുകള്‍ എല്ലാ ബൂത്തുകളിലും സ്ഥാപിച്ചു. ഓല ,മറ്റ് പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ എന്നിവയില്‍ ഹരിതകര്‍മ്മ സേന തന്നെയാണ് ബിന്നുകള്‍ തയാറാക്കിയത്. ജൈവവും അജൈവവും പ്ലാസ്റ്റിക്കുകളും വേര്‍തിരിച്ചിടാനുമുള്ള ബിന്നുകള്‍ സ്ഥാപിച്ചിരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *