May 10, 2024

പൂഴിത്തോട് – പടിഞ്ഞാത്തെറ റോഡരുകിലെ ഇറിഗേഷൻ വകുപ്പിന്റെ മതിൽ നീക്കം ചെയ്യണം: ജനകീയ കർമ്മ സമിതി

0
Img 20240427 211400

പടിഞ്ഞാറത്തറ: പൂഴിത്തോട് – പടിഞ്ഞാറത്തറ പാത വീതി കൂട്ടുന്നതിന് തടസ്സമായി നിലക്കൊള്ളുന്ന ഇറിഗേഷൻ വകുപ്പിന്റെ മതിൽ വകുപ്പു തന്നെ മുൻ കൈയ്യെടുത്ത് പൊളിച്ചു നീക്കണമെന്ന് ജനകീയ കർമ്മ സമിതി ആവശ്യപ്പെട്ടു. ഈ പാതയുടെ ശേഷിക്കുന്ന നിർമ്മാണവുമായി ബന്ധപ്പെട്ട് ഇൻവെസ്റ്റിഗേഷനായി സർക്കാർ അനുവദിച്ചിരിക്കുന്ന ഫണ്ട് ഉടൻ വിനിയോഗിക്കുകയും മഴക്കു മുമ്പായി സർവ്വേ നടപടികൾ ത്വരിതപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

ഈ ആവശ്യങ്ങൾ ഉന്നയിച്ച് റിലേ സമരത്തിന്റെ 500-ാം ദിനമായ മെയ് 14 ന് വൈകുന്നേരം പടിഞ്ഞാറത്തറ ടൗണിലെ സമര പന്തൽ കേന്ദ്രീകരിച്ച് സായാഹ്‌ന ധർണ്ണയും പൊതുയോഗവും സംഘടിപ്പിക്കും. തുടർന്ന് വയനാടിന്റെ വിവിധ കോണുകളിൽ പ്രാദേശിക കമ്മറ്റികൾ രൂപികരിക്കുകയും, ബഹുമുഖ സമരങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യും.

ചെയർ പേഴ്സൺ ശകുന്തള ഷണ്മുഖൻ അധ്യക്ഷത വഹിച്ചു. കമൽ ജോസഫ് വിഷയാവതരണം നടത്തി. അരിയട്ടി അന്ത്രു ഹാജി, ബെന്നി മാണിക്കത്ത്, മാത്യു കാക്കത്തുരുത്തേൽ, നാസർ സി കെ, ജോൺസൻ ഒ ജെ, ജോബി ഇലന്തൂർ, ഹംസ കുളങ്ങരത്ത്, അബ്ദുൾ റഹ്മാൻ എ, മാത്യു പേഴത്തിങ്കൽ, യു.സി. ഹുസൈൻ, ബാബു പുതുപ്പറമ്പിൽ, നാസർ കൈപ്രവൻ, അബ്ദുൾ ഖാദർ, ബിനു വി.കെ വീട്ടിക്കാമൂല, ഹംസ ഐക്കാരൻ, സുകുമാരൻ എം.പി ആലിക്കുട്ടി സി കെ, സജി യു എസ്, ഉലഹന്നാൻ പട്ടരുമഠം, ഷിന്റോ തോമസ് പ്രസംഗിച്ചു. സാജൻ തുണ്ടിയിൽ സ്വാഗതവും, അബ്ദുൾ അസീസ് കളത്തിൽ നന്ദിയും പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *