May 15, 2024

കരൾ രോഗങ്ങൾക്കുള്ള പ്രത്യേക പാക്കേജുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

0
Img 20240429 092519

മേപ്പാടി: കേരളത്തിൽ മദ്യത്തിന്റെ ഉപയോഗം ദിനംപ്രതി കൂടി വരുന്നത് കൊണ്ട് തന്നെ കരളിനെ ബാധിക്കുന്ന അസുഖങ്ങളും കൂടിവരികയാണ്. ഒപ്പം മറ്റ് അസുഖങ്ങൾ കാരണം കരൾ ക്ഷയിക്കുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്. ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്ന സമയത്ത് തന്നെ രോഗ തീവ്രത മനസ്സിലാക്കി ചികിത്സ ആരംഭിച്ചാൽ ഇതുമൂലമുണ്ടാകുന്ന പല ഭവിഷത്തുകളും നമുക്ക് ഒഴിവാക്കാൻ സാധിക്കും. ഇവിടെയാണ് ഹെൽത്ത്‌ ചെക്ക് അപ്പിന്റെ പ്രാധാന്യം.

ലോക കരൾ ദിനാചാരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഉദര – കരൾ രോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ മെയ്‌ 19 വരെ നീണ്ടുനിൽക്കുന്ന പ്രത്യേക മെഡിക്കൽ ചെക്ക് അപ്പ്‌ ക്യാമ്പ്‌ സംഘടിപിക്കുന്നു. ലിവർ ഫങ്ഷൻ ടെസ്റ്റ്‌, രക്തത്തിലെ പഞ്ചസാരയുടെ അളവ്, പി ടി ഐ എൻ ആർ, മഞ്ഞപിത്തം സ്ഥിരീകരിക്കുന്നതിനുള്ള ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി ടെസ്റ്റുകൾ, വയറിന്റെ സ്കാനിങ് എന്നിവ കൂടാതെ ഉദര – കരൾ രോഗ വിദഗ്ദ്ധന്റെ പരിശോധനയടക്കം 2725 രൂപയുടെ പാക്കേജ് ഇപ്പോൾ ക്യാമ്പിന്റെ ഭാഗമായി 999 രൂപയ്ക്ക് നൽകുന്നു.

ഈ പാക്കേജിന്റെ കൂടുതൽ വിവരങ്ങൾക്കും ബുക്കിഗിംനും 8111881086 എന്ന നമ്പറിൽ വിളിക്കുക. ഓർക്കുക, ശരിയായ രോഗനിർണയവും കൃത്യസമയത്തെ വിദഗ്ദ്ധ ചികിത്സയും ഒപ്പം ചിട്ടയായ ജീവിത ശൈലിയും ഒരു പരിധി വരെ കരൾ രോഗങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *