May 16, 2024

പനമരം നെല്ലിയമ്പം ഇരട്ട കൊലപാതകം; കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി വിധി പറഞ്ഞു; പ്രതി അർജുന് വധശിക്ഷ 

0
Img 20240429 123116

മാനന്തവാടി: പനമരം നെല്ലിയമ്പം ഇരട്ട കൊലപാതകം; കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി വിധി പറഞ്ഞു; പ്രതി അർജുന് വധശിക്ഷ. വിധിപ്രഖ്യാപനം 11 മണിയോടെ കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതിയില്‍ നടന്നു. പ്രതി അര്‍ജുന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പനമരം നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിലെ പ്രതി അർജ്ജുൻകുറ്റക്കാരനെന്ന് കോടതി കണ്ടെത്തി സെക്ഷൻ 302 ഐപിസി (കൊലപാതകം) 449 ഐപിസി(ഭവനഭേദനം) 201 ഐപിസി( തെളിവ് നശിപ്പിക്കൽ)’ എന്നീ വകുപ്പുകളിലാണ് പ്രതി കുറ്റക്കാരനാണെന്ന് വയനാട് ജില്ലാ സെഷൻസ് അഡ്ഹോക്ക് II കോടതി ജഡ്‌ജ്‌ എസ്.കെ. അനിൽ കുമാർ കണ്ടെത്തിയത്. കേസിൽ 74 സാക്ഷികളെ കോടതി വിസ്‌തരിച്ചു. 38 തൊണ്ടിമുതലുകളും 181 രേഖകളും കോടതി പരിശോധിച്ചു. 2021 ജൂൺ 10ന് രാത്രി എട്ടരയോടെയായിരുന്നു നെല്ലിയമ്പം ഇരട്ടക്കൊല നടന്നത്.

പത്മാലയത്തിൽ കേശവൻ (75), ഭാര്യ പത്മാവതി(65) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവം കഴിഞ്ഞ് മൂന്നുമാസത്തിനു ശേഷം പ്രതി അയൽവാസിയായ നെല്ലിയമ്പം കായക്കുന്ന് കുറുമക്കോളനിയിലെ അർജ്ജുൻ അറസ്റ്റിലാവുന്നത്. മോഷണശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചത്. വെട്ടേറ്റ കേശവൻ സംഭവസ്ഥലത്തും ഭാര്യ പത്മാവതി വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മണിക്കൂറുകൾക്കുള്ളിലും മരിച്ചു.

പനമരം പോലീസ് രജിസ്റ്റർ ചെയ്ത‌ കേസിലെ അന്വേഷണത്തിലാണ് അയൽവാസിയായ യുവാവ് അർജുനനെ അറസ്റ്റ് ചെയ്‌തത്‌. 22 മാസങ്ങൾക്ക് ശേഷമാണ് കൽപ്പറ്റ അതിവേഗ കോടതി രണ്ടിൽ വിചാരണ തുടങ്ങുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സണ്ണി പോളും, പ്രതി അർജുനന് വേണ്ടി അഡ്വ.പി.ജെ.ജോർജും ഹാജരായിരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *