May 17, 2024

ഗതാഗത നിയമങ്ങളെ ഗൗരവത്തോടെ സമീപിക്കണം: മോട്ടോർ വാഹന വകുപ്പ് 

0
Img 20240430 095222

കൽപ്പറ്റ: ഗതാഗത നിയമങ്ങളെ ഗൗരവത്തോടെ സമീപിക്കാത്ത വലിയൊരു വിഭാഗം ജനങ്ങൾ നമുക്ക് ചുറ്റുമുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നു. എല്ലാ നിയമങ്ങളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എല്ലാവരുടെയും സുരക്ഷക്കും രാജ്യത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾക്കും വേണ്ടിയാണ് എംവിഡി ഓർമിപ്പിച്ചു. റോഡ് നിയമങ്ങളും ഇതിൽ നിന്നും വിഭിന്നമല്ല. ഈ രാജ്യത്തെ പൗരന്മാർ എന്ന നിലയിൽ ജനക്ഷേമത്തിനായി നിർമിക്കപ്പെട്ടിരിക്കുന്ന നിയമങ്ങളെ എല്ലാവരും അനുസരിക്കേണ്ടതുണ്ടെന്നു അധികൃതർ വ്യക്തമാക്കി.

നിരത്തുകൾ പൊതു ഇടങ്ങളാണ്. അവിടെ മാന്യമായും ശ്രദ്ധയോടെയും നിയമം പാലിച്ചും പ്രവർത്തിക്കേണ്ടത് ഒരു സമൂഹം എന്ന നിലയിൽ നമ്മുടെ കടമയാണ് മോട്ടോർ വാഹന വകുപ്പ് പറഞ്ഞു. ഒരു വ്യക്തിക്ക് സംഭവിക്കുന്ന അപകടം ഒരിക്കലും ആ വ്യക്തിക്ക് മാത്രമല്ല ദോഷകരമായി ഭവിക്കുന്നത് അത് അയാളുടെ കുടുംബത്തെയും അതിലൂടെ രാജ്യത്തെയും ബാധിക്കുന്ന ഒന്നാണെന്ന് എംവിഡി പറയുന്നു. പൗരബോധത്തോടെ ഗൗരവപൂർവം പൊതു ഇടങ്ങളിൽ ഇടപെടാൻ എല്ലാവരും പഠിക്കേണ്ടതുണ്ട് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *