May 21, 2024

ജോലി തട്ടിപ്പ് അതിരൂക്ഷം: ജാഗ്രത പാലിക്കണം; കെ.എസ്.ഇ.ബി

0
Img 20240430 095421

കൽപ്പറ്റ: കേരള സംസ്ഥാന വൈദ്യുതി ബോർഡിൽ വിവിധ തസ്തികകളിലേക്ക് ജോലി നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സജീവമാണെന്ന് കെഎസ്ഇബി. രജിസ്ട്രേഷൻ ഫീസായി വൻതുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലിയെന്നും ജാഗ്രത പാലിക്കണമെന്നുമാണ് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകുന്നത്. എല്ലാ തസ്തികകളിലേക്കും സ്ഥിരം നിയമനം നടത്തുന്നത് പി.എസ്.സി വഴിയാണ്. താൽക്കാലിക നിയമനം നടത്തുന്നത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയും. തട്ടിപ്പുകളിൽ കുടുങ്ങാതിരിക്കാൻ ഉദ്യോഗാർഥികൾ നിതാന്ത ജാഗ്രത പുലർത്തണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *