May 21, 2024

സുവർണ ജൂബിലി നിറവിൽ കണിയാമ്പറ്റ സെൻ്റ് മേരീസ് ഇടവക

0
Img 20240430 114229

കണിയാമ്പറ്റ: സെൻ്റ് മേരീസ് ഇടവക സുവർണ ജൂബിലി തിരുനാളിന് കൊടിയേറി. കഴിഞ്ഞ ഒരു വർഷം കൃതജ്ഞതാവർഷമായി ആചരിച്ച്, ഏപ്രിൽ 27 മുതൽ മെയ് 5 വരെ ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന നവ ദിന നന്ദി ഉത്സവത്തിനും ഇടവക തിരുനാളിനും തുടക്കമായി ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ പുത്തേൻ കൊടി ഉയർത്തി, പൂർവിക സ്മരണ ദിനമായി ആചരിച്ച് സെമിത്തേരി സന്ദർശനവും ദീപ പ്രയാണവും വി.കുർബാനയും അർപ്പിച്ചു.

കൃതജ്ഞതാ വർഷ സമാപനാഘോഷങ്ങളുടെ ഉദ്ഘാടനവും ജൂബിലി സ്മാരക ഭവനത്തിൻ്റെ വെഞ്ചരിപ്പും മാനന്തവാടി രൂപതാ സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം നിർവഹിച്ചു. ഇതോടൊപ്പം വി.യൗസേപ്പിതാവിൻ്റെ തിരുനാളും പിതൃ ദിനാചരണവും നടത്തി. ഇന്നലെ വൈകുന്നേരം 4.30 ന് പള്ളിക്കുന്ന് ലൂർദ് മാതാ തീർഥാടന കേന്ദ്രം റെക്ടർ ഫാ. ഡോ. അലോഷ്യസ് കുളങ്ങര ലത്തീൻ കുർബാന അർപ്പിച്ചു. ഇന്നു മാർത്തോമാ ശ്ലീഹായുടെ തിരുനാളും യുവജനദിനവും ആചരിക്കും.

വൈകുന്നേരം 4.30 ന് കാര്യമ്പാടി സെൻ്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി വികാരി ഫാ. ലിബിൻ പാലക്കാ പ്രായിൽ മലങ്കര കുർബാന അർപ്പിക്കും.

നാളെ (ബുധൻ) വി. യൂദാശ്ലീഹായുടെ തിരുനാളും കുട്ടികളുടെ ദിനവും ആചരിക്കും. രാവിലെ 8 ന് നടവയൽ മേജർ ആർക്കിഎപ്പിസ്ക്കോപ്പൽ ആർച്ച് പ്രീസ്റ്റ് ഫാ. ഡോ. ഗർവാസീസ് മറ്റം വിശുദ്ധ കുർബാ അർപ്പിക്കും. കുട്ടികളുടെ ആദ്യകുർബാന സ്വീകരണവും ഉണ്ടായിരിക്കും.

മെയ് 2 നു വി. കൊച്ചുത്രേസ്യയുടെ തിരുനാളും ശിശുദിനവും ആചരിക്കും. വൈകുന്നേരം 4.30 ന് കാരക്കാമല സെൻ്റ് മേരീസ് ചർച്ച് വികാരി ഫാ. ബെന്നി പനക്കൽ നൊവേനയും വി.കുർബാനയും അർപ്പിക്കും മെയ് 3നു വി.അൽഫോൻസാമ്മയുടെ തിരുനാളും സമർപ്പിത ദിനവും ആചരിക്കും. വൈകുന്നേരം 4.30 ന് മാനന്തവാടി രൂപതാ വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ ആഘോഷമായ വി.കുർബാന അർപ്പിക്കും.

ഫാ. റൂബിൻ തട്ടത്തുപറമ്പിൽ, ഫാ. വിൽസൺ മുളക്കൽ എന്നിവർ സഹകാർമ്മികരാകും. എഴ് മണിക്ക് ഇടവക കലാസന്ധ്യയും വിശ്വാസപരിശീലക സംഗമവും സംഘടിപ്പിക്കും. മെയ് നാലിന് വൈദീക ദിനമായി ആചരിക്കും. ഇടവകയിലെ മുൻ വൈദീകരെ ആദരിക്കും. വൈകുന്നേരം 4.30 ന് തലശ്ശേരി ആർച്ച് ബിഷപ്പ് എമരിത്തൂസ് മാർ ജോർജ് ഞരളക്കാട്ട് ആഘോഷമായ തിരുനാൾ കുർബാന അർപ്പിക്കും. ഇടവക പ്രഥമ വികാരിയായിരുന്ന ഫാ. മാത്യു പോത്തനാമല, ഫാ. ജോർജ് കല്ലടാന്തിയിൽ എന്നിവർ സഹകാർമ്മികത്വം വഹിക്കും.

വൈകുന്നേരം 6.30 ന് കണിയാമ്പറ്റ ടൗണിലേക്ക് ആഘോഷമായ തിരുനാൾ പ്രദക്ഷിണവും തുടർന്ന് സ്നേഹ വിരുന്നും, ആകാശവിസ്മയവും ഉണ്ടായിരിക്കും. മെയ് അഞ്ചിന് ഇടവക ദിനമായി ആചരിക്കും. മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം കൃതജ്ഞതാ വർഷ സമാപന ആഘോഷമായ തിരുനാൾ കുർബാന അർപ്പിക്കും. തുടർന്ന് നവീകരിച്ച ഇടവക മന്ദിരത്തിൻ്റെ വെഞ്ചരിപ്പും അദ്ദേഹം നിർവഹിക്കും.

എല്ലാ ദിവസവും നൊവേനയും, പ്രദക്ഷിണവും നേർച്ച ഭക്ഷണവും ഉണ്ടായിരിക്കും. ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ പുത്തേൻ, നടത്തിപ്പ് കൈക്കാരനായബേബി നാപ്പള്ളി ജനറൽ കൺവീനറായും കൈക്കാരന്മാരായ ജോജോ കുറ്റിയാനിക്കൽ, ഷിബു കിഴക്കേപറമ്പിൽ, മത്തായി പൊട്ടക്കൽ എന്നിവരടങ്ങിയ 101 അംഗസമിതി ഇടവക സുവർണ ജൂബിലി ആഘോഷങ്ങൾക്ക്നേതൃത്വം നൽകുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *