May 17, 2024

പ്രൊഫസർ കെ.എസ്.നിസാറിന് പിഎസ്എയു റിസർച്ച് എക്സലൻസ് അവാർഡ്

0
Img 20240430 171058

മാനന്തവാടി: 2024 ലെ ഏറ്റവും മികച്ച ഗവേഷകനുള്ള പിഎസ്എയു റിസർച്ച് എക്സലൻസ് അവാർഡിന് പ്രൊഫസർ കെ.എസ്. നിസാർ അർഹനായി. 2023 ൽ പ്രസിദ്ധീകരിച്ച 150 ൽ അധികം ഗവേഷണ പ്രബന്ധങ്ങൾ കണക്കിലെടുത്താണ് ഈ അവാർഡ്. തുടർച്ചയായ നാലാം തവണയാണ് പ്രൊഫസർ നിസാർ ഈ അവാർഡിന് അർഹമാകുന്നത്. മാത്തമറ്റിക്കൽ മോഡലിംഗ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മെഷീൻ ലേർണിംഗ് എന്നീ മേഖലകളിലാണ് പ്രൊഫെസർ നിസാറിന്റെ ഗവേഷണ പ്രബന്ധങ്ങൾ.

പ്രിൻസ് സതാം ബിൻ അബ്‌ദുൽഅസീസ് യൂണിവേഴ്സിറ്റിയിലെ മാത്തമാറ്റിക്സ് പ്രൊഫസർ ആയ ഡോ. നിസാർ, ഇന്റർനാഷണൽ ടെലിമാറ്റിക് യൂണിവേഴ്‌സിറ്റി ഇറ്റലി, ഐഎൻടിഐ ഇൻ്റർനാഷണൽ യൂണിവേഴ്സ‌ിറ്റി മലേഷ്യ, വോക്സെൻ യൂണിവേഴ്‌സിറ്റി ഹൈദരാബാദ്, സവിത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ആൻഡ് ടെക്നിക്കൽ സയൻസ് ചെന്നൈ എന്നിവിടങ്ങളിൽ ADJUNCT പ്രൊഫസർ ആയും സേവനം അനുഷ്‌ഠിക്കുന്നു. 1200 ൽ അധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രൊഫെസർ നിസാറിന് 21000 ൽ അധികം സൈറ്റേഷനും 63 എച്ച് ഇൻഡക്സും ഉണ്ട്. ഉള്ളിശ്ശേരി കോട്ടക്കാരൻ സൂപ്പി – അലീമ ദമ്പതികളുടെ മകനാണ്. ഭാര്യ ജാസ്മ‌ിൻ (വയനാട് സ്‌പീച് & ഹിയറിങ് ക്ലിനിക്, മാനന്തവാടി), മക്കൾ: നമിർ, നൈല.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *