May 17, 2024

മാതാപിതാക്കള്‍ നഷ്ടപ്പെട്ട ആദിവാസി യുവതിയുടെ വിവാഹം സിപിഎം നടത്തി

0
Img 20240430 174240

പുല്‍പ്പള്ളി: മാതാപിതാക്കള്‍ നഷ്ടപ്പെട്ട ആദിവാസി യുവതിയുടെ വിവാഹം സിപിഎം നടത്തി. പാക്കം പണിയ കോളനിയിലെ അര്‍ച്ചനയുടെ വിവാഹമാണ് പ്രദേശത്തെ സിപിഎം പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് നടത്തിയത്. ചെറുകാട്ടൂര്‍ കുടുംമാടി പൊയില്‍ കോളനിയിലെ അനീഷാണ് വരന്‍. പാക്കം കോളനിയില്‍ സജ്ജമാക്കിയ പന്തലിലായിരുന്നു ഗോത്രാചാരപ്രകാരം വിവാഹം. സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ ദമ്പതികളെ രക്തഹാരം അണിയിച്ചു.

അഞ്ചാംമൈല്‍ വേലൂക്കര കോളനിയിയില്‍ ജനിച്ച അര്‍ച്ചന മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ്, അമ്മ മീനക്ഷി മരിച്ചത്. പിതാവ് അതിനുമുമ്പേ ഉപേക്ഷിച്ചിരുന്നു. അര്‍ച്ചന ഉള്‍പ്പെടെ മൂന്ന് മക്കളാണ് മീനാക്ഷിക്ക്. അവരുടെ മരണശേഷം മൂന്ന് കുട്ടികളും പാക്കത്തുള്ള സഹോദരി കമലയുടെ സംരക്ഷണത്തിലാണ് വളര്‍ന്നത്.

അനീഷുമായുള്ള അര്‍ച്ചനയുടെ വിവാഹം രണ്ട് വര്‍ഷം മുമ്പ് നിശ്ചയിച്ചതാണ്. പണമില്ലാത്തതില്‍ ചടങ്ങ് നടത്താനായില്ല. ഇതേക്കുറിച്ചറിഞ്ഞ സിപിഎം പാക്കം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ സഹായത്തിനു എത്തുകയായിരുന്നു. കുടുംബത്തെ സാമ്പത്തിക പിന്തുണ നല്‍കിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ 500 ഓളം പേര്‍ക്കുള്ള സദ്യയും ഒരുക്കി. വി.വി. ബേബി, പി.ആര്‍. ജയപ്രകാശ്, എം.എസ്. സുരേഷ് ബാബു, എ.വി. ജയന്‍, ബൈജു നമ്പിക്കൊല്ലി, പി.ജെ. പൗലോസ്, പി.എ. മുഹമ്മദ്, അജിത് കെ. ഗോപാല്‍, സി.പി. വിന്‍സന്റ്, പാക്കം ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *