May 22, 2024

നിയമങ്ങൾ പാലിക്കാത്ത കരിങ്കൽ ക്വാറികൾക്കെതിരെ നടപടി സ്വീകരിക്കണം

0
Img 20240501 101251

കൽപറ്റ: സുരക്ഷിതത്വം പാലിക്കാതെ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നു ബിജെപി വെങ്ങപ്പള്ളി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിൽ പ്രവർത്തിക്കുന്ന പല കരിങ്കൽ ക്വാറികളും ലൈസൻസ് നിയമങ്ങൾ പാലിക്കുന്നില്ല.

ഉപേക്ഷിക്കപ്പെട്ട കരിങ്കൽ ക്വാറികൾ പലതും അപകടങ്ങൾ വിളിച്ചുവരുത്തുകയാണ്. ഖനനം ചെയ്ത് ലഭിക്കുന്ന മണ്ണ് നിറച്ച് ഗർത്തങ്ങൾ നികത്തണമെന്നും സുരക്ഷിത വേലികളും മതിലുകളും നിർമിക്കണമെന്നുള്ള നിയമങ്ങളാണ് ഇവർ പാലിക്കപ്പെടാത്തത്. കഴിഞ്ഞ ദിവസം വെങ്ങപ്പള്ളി കോടഞ്ചേരി കുന്നിൽ പ്രവർത്തിക്കുന്ന ഉപേക്ഷിക്കപ്പെട്ട ക്വാറി കുളത്തിൽ വൈദ്യുതി മോട്ടർ ഉപയോഗിച്ച് ജലം പമ്പ് ചെയ്യുന്നുണ്ടായിരുന്നു.

കുളിക്കാൻ ഇറങ്ങിയ യുവാക്കൾക്ക് വൈദ്യുതി ആഘാതം ഏൽക്കുകയായിരുന്നു. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ, ശക്തമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയാറാകണമെന്നും ആവശ്യപ്പെട്ടു. പ്രസിഡൻ്റ് എം കെ നിജി കുമാരി അധ്യക്ഷത വഹിച്ചു. കെ. സദാനന്ദൻ, പി.ജി. ആനന്ദ് കുമാർ, കെ ശ്രീനിവാസൻ, കെ വി വേണുഗോപാൽ, വി കെ ശിവദാസ്, കെ പ്രജീഷ് തുടങ്ങിയവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *