May 22, 2024

ചുമട്ട് തൊഴിൽ മൊയ്‌തു ലോക തൊഴിലാളി ദിനമായ ഇന്ന് വിരമിക്കുന്നു

0
Img 20240501 104552

കൽപ്പറ്റ: നാല് പതിറ്റാണ്ട് കാലത്തെ ചുമട്ട് തൊഴിൽ സേവനത്തിൽ നിന്നും ഒടുവിൽ മൊയ്‌തു ലോക തൊഴിലാളി ദിനമായ ഇന്ന് വിരമിക്കുന്നു. നീണ്ട നാൽപത് വർഷം കൽപ്പറ്റയിൽ ചുമട്ട് തൊഴിൽ ചെയ്ത മൊയ്തുവാണ് ജില്ലയിലെ തന്നെ ഏറ്റവും സീനിയറായ ചുമട്ടു തൊഴിലാളിയും ചുമട്ടു തൊഴിലാളി ബോർഡ് നിലവിൽ വരുന്നതിനും മുമ്പ് 1984ലാണ് ഇദ്ദേഹം കയറ്റിറക്ക് ജോലി ആരംഭിച്ചത് എന്നാൽ മൊയ്‌തു ജോലി ആരംഭിച്ച് ഒൻപത് വർഷങ്ങൾക്ക് ശേഷം 1995ലാണ് ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ആരംഭിക്കുന്നത് തൊഴിൽ മേഖലയിൽ നിരവധി അവഗണനകൾ നേരിട്ട കാലത്തും തന്റെ തൊഴിൽ ആത്മാർത്ഥമായും, സത്യസന്ധമായും ചെയ്യാൻ അദ്ദേഹത്തിനായി. ചുമട്ടു തൊഴിലാളി ബോർഡിൽ നിന്നും ഇക്കാലമത്രയും യാതൊരു അച്ചടക്ക നടപടിയും നേരിട്ടില്ലെന്നത് തന്നെ ഇദ്ദേഹത്തിന്റെ ജോലിയോടുള്ള ആത്മാർത്ഥയുടെ അടയാളമാണ്.

തൊഴിലിടങ്ങളിലും മറ്റും ഇതര തൊഴിലാളികളോടും, സഹപ്രവർത്തകരോടുമുള്ള ഇദ്ദേഹത്തിന്റെ സൗമ്യമായ സഹവർത്തിത്വം ഏറെ സൗമ്യമായിരുന്നുവെന്ന് സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു കൽപ്പറ്റ ഗൂഡല്ലായ് സ്വദേശിയായ ഒടുവിൽ മൊയ്തു നാൽപത് വർഷവും എസ്.ടി.യു യൂണിയൻ അംഗമായാണ് പ്രവർത്തിക്കുന്നത് മുസ്ലിംലീഗിന്റെ സജീവ പ്രവർത്തകനുമാണ്. ഇദ്ദേഹത്തിന്റെ സഹോദരങ്ങളായ ഒടുവിൽ സൈത്, ഹുസൈൻ ഒടുവിൽ എന്നിവരും ചുമട്ടു തൊഴിലാളികളാണ്.

മറ്റൊരു സഹോദരൻ നൗഷാദ് ഒടുവിൽ കമ്പളക്കാട് ടൗണിലെ മുൻ ചുമട്ടു തൊഴിലാളിയായിരുന്നു. റംലയാണ് ഭാര്യ പട്ടിക വർഗ്ഗ വകുപ്പ് ജീവനക്കാരി ഷഹർബാൻ, കേരളാ ബാങ്ക് ജീവനക്കാരനും, മുനിസിപ്പൽ യൂത്തീഗ് ജനറൽ സെക്രട്ടറിയുമായ ഷമീർ ഒടുവിൽ മക്കളും, സൈത് കരണി, എം.എ ജമീന പഴേരി മരുമക്കളുമാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *