May 17, 2024

കൊടും ചൂട്: നീലഗിരിയിലെ അണക്കെട്ടുകൾ വറ്റി വരണ്ടു 

0
Img 20240502 093602

ഗൂഡല്ലൂർ: ജല വൈദ്യുത നിലയങ്ങളിൽ ഉൽപാദനത്തിന് വലിയ പ്രതിസന്ധി നേരിടുമെന്നാണ് വിലയിരുത്തൽ. ജില്ലയിൽ മുക്കുറുത്തി, പൈക്കാര, സാണ്ടിനല്ല, ഗ്ലെൻമോർഗൻ, മായാർ, അപ്പർഭവാനി, പാർസൺവാലി, പോർത്തിമന്ത് അവിലാഞ്ചി, എമറാൾഡ് ഗെദ്ദ, കുന്ത, പില്ലൂർ തുടങ്ങിയ പതിമൂന്ന് അണക്കെട്ടുകളാണ് ഉള്ളത്. ഈ അണക്കെട്ടുകളിൽ നിന്നുള്ള ജലമുപയോഗിച്ച് 833.65 മെഗാ വാട്ട് വൈദ്യുതിയാണ് പ്രതിദിനം ഉൽപാദിപ്പിക്കുന്നത്.

ഈ വർഷത്തെ അതിരൂക്ഷമായ വേനലിൽ ഭൂരിഭാഗം അണക്കെട്ടുകളും വറ്റിയ നിലയിലാണ്. കുന്ത, ഗെദ്ദ, പറളി, പില്ലൂർ, അവലാഞ്ചി കാട്ടുകുപ്പ തുടങ്ങിയ ജല വൈദ്യുതി നിലയങ്ങളുടെ പ്രവർത്തനം പൂർണമായി നിർത്തിവച്ചു. 150 മുതൽ 200 മെഗാവാട്ട് വൈദ്യുതിയാണ് നിലവിൽ ഉൽപാദിപ്പിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷം തുലാവർഷവും ദുർബലമായതിനാൽ അണക്കെട്ടുകൾ നേരത്തെ വറ്റിവരണ്ടു. വേനൽമഴ ലഭിച്ചില്ലെങ്കിൽ വൈദ്യുതി വിതരണത്തിൽ വൻ പ്രതിസന്ധി നേരിടുമെന്ന് വൈദ്യുതി വകുപ്പ് അധികൃതർ പറയുന്നത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *