May 18, 2024

ജില്ലയിലും പ്രതിഷേധം: ഡ്രൈവിംഗ് ടെസ്റ്റ്‌, ലേണേഴ്സ് ടെസ്റ്റ്‌ എന്നിവ ബഹിഷ്കരിക്കുന്നു 

0
Img 20240502 134309

ബത്തേരി: ബത്തേരിയിൽ ഡ്രൈവിംഗ് ടെസ്റ്റും ലേണേഴ്സ് ടെസ്റ്റും ബഹിഷ്കരിച്ച് ഡ്രൈവിംഗ് സ്കൂ‌ൾ ഓണേഴ്സ് അസോസിയേഷൻ. മോട്ടോർ വാഹന വകുപ്പ് ടെസ്റ്റുകളുടെ എണ്ണം വെട്ടികുറച്ചുള്ള പുതിയ പരിഷ്ക്കരണ നടപടിയിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. കഴിഞ്ഞ ഫെബ്രുവരി 21ന് ട്രാൻസ്പോർട്ട് കമ്മിഷണർ ഇറക്കിയ 04/2024 സർക്കുലറിലെ നിബന്ധനകൾ ജനദ്രോഹപരവും, ഡ്രൈവിംഗ് സ്കൂൾ മേഖലയെ തകർത്ത് കോർപ്പറേറ്റ് വൽക്കരിക്കുന്നതിന് വേണ്ടിയാണന്നും ആരോപിച്ചാണ് ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചത്.

പുതിയ പരിഷ്ക്കാരങ്ങളെ ചോദ്യം ചെയ്ത് ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് സമിതിയും മറ്റ് ഇതര സംഘടനകളും കേരള ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇത് നിലനിൽക്കെ ഉത്തരവ് വരുന്നതുവരെ കാത്ത് നിൽക്കാൻ പോലും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ തെയ്യാറാവുന്നില്ല. ഇതിനിടെ ഇന്ന് മുതൽ പുതിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരവുമായി പോകുന്നതിന് എതിരെയാണ് ‘ഡ്രൈവിംഗ് സ്ക്‌കൂൾ ഓണേഴ്‌് സമിതി പ്രതിഷേധം സംഘടിപ്പിച്ചത്. അനിശ്ചിത കാലം ഡ്രൈവിംഗ് സ്കൂൾ സ്ഥാപനങ്ങൾ അടച്ചിട്ടും, പരിശീലനം ഉൾപ്പെടെ നിർത്തിവെച്ചും ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കാതെയും, ലേണിംഗ് ടെസ്റ്റിനുള്ള ഫീസ്സ് അടക്കാതെയും, ശക്തമായി പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോവുമെന്നാണ് സമിതി ഭാരവാഹികൾ പറയുന്നത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *