May 17, 2024

വന്യമൃഗശല്യം: യാക്കോബായ സഭ പ്രതിഷേധിച്ചു

0
Img 20240502 154407

മീനങ്ങാടി: വയനാട്, നീലഗിരി ജില്ലകളിലെ ജനതയ്ക്ക് വന്യമൃഗങ്ങളുടെ ആക്രമണം ഭയന്ന് ഇവിടെ സുരക്ഷിതരായി ജീവിക്കുവാൻ കഴിയാത്ത സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. കാടിറങ്ങി വന്ന് വന്യമൃഗങ്ങൾ മനുഷ്യജീവൻ അപഹരിക്കുന്നു. വന്യമൃഗങ്ങൾ നാട്ടിലിറങ്ങി കൃഷിനാശം വരുത്താതെ അവയെ വനത്തിനുള്ളിൽ തന്നെ സംരക്ഷിക്കട്ടെ. നാം ജനിച്ചു വളർന്ന ഈ മണ്ണിൽ സമാധാനത്തോടെയും സുരക്ഷിതമായും നമുക്ക് ജീവിക്കണം. ഇക്കാര്യത്തിൽ കാലങ്ങളായി ഭരണകൂടവും അധികാരികളും നിസ്സംഗത കാണിക്കുന്നു. ഈ അവഗണന ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ല.

എല്ലാവർക്കും സുരക്ഷിതരായി ഈ രാജ്യത്ത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനവും മൗലീക അവകാശത്തിന്റെ നിഷേധവുമാണ് നാമിന്ന് അഭിമുഖീകരിക്കുന്നത്. ജീവന് സംരക്ഷണം നൽകേണ്ടവർ അവരുടെ ഉത്തരവാദിത്വം മറന്നു പോയിരിക്കുന്നു എന്നത് ഖേദകരമാണ്. ഈ വിഷയത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകണമെന്ന് മലബാർ ഭദ്രാസന പള്ളി പ്രതിനിധി യോഗം അധികാരികളോട് ആവശ്യപ്പെട്ടു. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായ സഹോദരങ്ങളെ ഓർക്കുകയും സ്മരണാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു .

യോഗത്തിൽ ഡോ. ഗീവർഗീസ് മോർ സ്തേപ്പാനോസ് മെത്രാപ്പോലീത്ത അധ്യക്ഷം വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ഡോ. മത്തായി അതിരമ്പുഴയിൽ, ജോയിൻ സെക്രട്ടറി ബേബി വാളങ്കോട്ട്, ജോൺസൺ കൊഴാലില്‍, ഫാ. ബേബി ഏലിയാസ്, ഫാ. ജെയിംസ് വന്മേലിൽ, ബേബിച്ചൻ മേച്ചേരി ൽ തുടങ്ങിയവർ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *