May 17, 2024

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്: ജില്ലയില്‍ 2503 അധ്യാപകര്‍ക്ക് പ്രായോഗിക പരിശീലനം ആരംഭിച്ചു

0
Img 20240502 181856

കൽപ്പറ്റ: പൊതു വിദ്യാഭ്യാസ മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എ.ഐ) സാധ്യതകള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തില്‍ പ്രായോഗിക പരിശീലനം കൈറ്റ് ആസ്ഥാനമായ പനമരത്ത് ആരംഭിച്ചു. അക്കാദമിക മൂല്യം ചോര്‍ന്ന് പോകാതെ ഉത്തരവാദിത്തത്തോടെ നിര്‍മിതബുദ്ധി ക്ലാസ് മുറികളില്‍ പ്രയോജനപ്പെടുത്തുന്നതില്‍ അധ്യാപകരുടെ പങ്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതെന്ന് കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് പറഞ്ഞു.

എട്ട് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളില്‍ പഠിപ്പിക്കുന്ന 2503 അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുക. ലാപ്‌ടോപ്പ്, സ്മാര്‍ട്ട് ഫോണ്‍ എന്നിവ ഉപയോഗിച്ച് 25 പേരടങ്ങുന്ന വിവിധ ബാച്ചുകളിലായാണ് അധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നത്. എ.ഐ. ടൂളുകള്‍ ഉപയോഗിക്കുമ്പോള്‍ സ്വകാര്യത ഉറപ്പാക്കാന്‍ കൈറ്റ് നല്‍കിയ ജി-സ്യൂട്ട് അക്കൗണ്ടുകള്‍ ഉപയോഗിക്കും. സ്ഥിരമായുള്ള എ.ഐ. ടൂളുകള്‍ മാത്രം ഉപയോഗിക്കുന്നതിന് പകരമായി കൈറ്റിന്റെ വിദഗ്ധ സമിതി പരിശോധിച്ച് നിര്‍ദേശിക്കുന്ന എ.ഐ. ടൂളുകളായിരിക്കും അതത് സമയങ്ങളില്‍ പരിശീലനത്തിന് ഉപയോഗിക്കുന്നത്.

ഓരോ കുട്ടിക്കും അനുയോജ്യമായ വിധത്തില്‍ പഠന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും റിസോഴ്‌സുകള്‍ ഭിന്നശേഷി സൗഹൃദമാക്കാനും പരിശീലനത്തിലൂടെ അധ്യാപകര്‍ക്ക് അവസരം നല്‍കും. മെയിൽ ആരംഭിക്കുന്ന സമഗ്ര പരിശീലനത്തിൽ ആദ്യഘട്ടത്തില്‍ കൂടുതലായും ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കായിരിക്കും പരിശീലനം നല്‍കുക. പരിശീലനത്തിന് കൈറ്റ് വെബ്‌സൈറ്റ് ട്രെയിനിങ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണം. സെപ്റ്റംബര്‍-ഡിസംബര്‍ മാസങ്ങളിലായി പ്രൈമറി അധ്യാപകര്‍ക്കും പരിശീലനം നല്‍കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *