May 17, 2024

പരിശീലനത്തിലൂടെ സമഗ്ര പഠനം

0
Img 20240502 182049

കൽപ്പറ്റ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ ഡോക്യുമെന്റുകളെ (പി.ഡി.എഫ്, ചിത്രം, വീഡിയോ ഉള്‍പ്പെടെ) ലളിതമായ ഭാഷയിലേക്ക് മാറ്റാനും ആശയങ്ങളുടെ ഉള്ളടക്കം സംഗ്രഹിക്കാനും പുതിയവ തയ്യാറാക്കാനും സഹായകമാകുന്ന ‘സമ്മറൈസേഷന്‍’ സങ്കേതങ്ങളാണ് ആദ്യഭാഗത്ത് തയ്യാറാക്കിയത്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ തയ്യാറാക്കാല്‍, എഡിറ്റ് ചെയ്ത് കാര്‍ട്ടൂണുകള്‍, പെയിന്റിങ് എന്നിവയിലേക്ക് മാറ്റാനും, ചിത്രങ്ങളോടൊപ്പം ഉള്ളടക്കം കൂട്ടിച്ചേര്‍ക്കാന്‍ കഴിയുന്ന ‘ഇമേജ് ജനറേഷന്‍’നാണ് രണ്ടാം ഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്.

എ.ഐ ടൂളുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രോംപ്റ്റുകള്‍ കൃത്യമായി നല്‍കാന്‍ സഹായിക്കുന്ന ‘പ്രോംപ്റ്റ് എഞ്ചിനീയറിങ്’ ആണ് പരിശീലനത്തിന്റെ മൂന്നാം ഭാഗം. നിര്‍മിത ബുദ്ധിയുടെ ഉപയോക്താക്കള്‍ മാത്രമല്ല അവ പ്രോഗ്രാം മുഖേന എങ്ങനെ തയ്യാറാക്കുന്നെന്ന് സ്വയം പരിശീലിക്കാന്‍ അധ്യാപകര്‍ക്ക് അവസരം നല്‍കുന്ന ‘മെഷീന്‍ ലേണിങ്’പരിശീലനത്തിന്റെ നാലാം ഭാഗമാണ്. എ.ഐ. ഉപയോഗിച്ച് അവതരണങ്ങള്‍, അനിമേഷനുകള്‍ തയ്യാറാക്കല്‍, ലിസ്റ്റ്, പട്ടികകള്‍, ഗ്രാഫുകള്‍, ചാര്‍ട്ടുകള്‍ എന്നിവ ആവശ്യാനുസരണം നിര്‍മിച്ച് വില്‍പനയുമാണ് അഞ്ചാം ഭാഗത്ത് പരിചയപ്പെടുത്തുന്നത് മൂല്യ നിര്‍ണയത്തിന് എ.ഐ. സങ്കേതങ്ങളുടെ ഉപയോഗമാണ് ആറാം ഭാഗത്തില്‍ പ്രതിപാദിക്കുന്നത്. യൂണിറ്റ് ടെസ്റ്റുകള്‍ മുതല്‍ വിവിധ ചോദ്യപേപ്പറുകളുടെ മാതൃകകള്‍ തയ്യാറാക്കാന്‍ ഇതിലൂടെ അധ്യാപകര്‍ക്ക് അവസരം ലഭിക്കും.

നിര്‍മിത ബുദ്ധിയുടെ അപകടങ്ങള്‍ തിരിച്ചറിയാനും ഉത്തരവാദിതത്തത്തോടെയുള്ള ഉപയോഗം മനസിലാക്കാന്‍ അധ്യാപകരെ പര്യാപ്തമാക്കുകയാണ് പരിശീലനത്തിന്റെ അവസാന ഭാഗത്ത്. സ്വന്തം അവതാര്‍ നിര്‍മിച്ച് ഡീപ്‌ഫേക്ക് എന്താണെന്നും, സ്വകാര്യത, അല്‍ഗൊരിതം, പക്ഷപാതിത്വം എന്നിവ മനസ്സിലാക്കാനും അധ്യാപകര്‍ക്ക് അവസരം ഒരുക്കുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *