May 18, 2024

ഡ്രൈവിംഗ് ടെസ്റ്റ്‌ പരിഷ്കരണം: ചില ഇളവുകളോടെ സർക്കുലർ ഇറങ്ങി

0
Img 20240504 140446

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവുകൾ അനുവദിച്ച് ഗതാഗത വകുപ്പിന്റെ പുതിയ സർക്കുലർ. പ്രതിദിന ടെസ്റ്റുകൾ 40 ആക്കി ഉയർത്തി. 15 വർഷത്തിൽ അധികം പഴക്കമുള്ള വാഹനങ്ങൾ മാറ്റാൻ 6 മാസം സമയം അനുവദിക്കും. കാറുകളിൽ കാമറ ഘടിപ്പുക്കുന്നതിന് മൂന്ന് മാസം സാവകാശം. അതെ സമയം പുതിയ പരിഷ്കരണനം പൂർണ്ണമായി ഒഴിവാക്കണമെന്നാണ് ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ ആവശ്യം.

ഡ്രൈവിങ് സ്‌കൂൾ ഉടമകളും തൊഴിലാളി യൂണിയനുകളും പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെയാണ് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച് കൊണ്ടുള്ള സർക്കുലർ പുതുക്കി ഇറക്കിയത്. സർക്കുലർ പിൻവലിക്കണം എന്ന ആവശ്യം ഗതാഗത വകുപ്പ് അംഗീകരിച്ചില്ല. പകരം വിവിധ പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിന് കൂടുതൽ സമയം അനുവദിക്കുകയായിരുന്നു. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹങ്ങൾ ടെസ്റ്റിന് അനുവദിക്കില്ല എന്ന സർക്കുലരിൽ ആവർത്തിച്ചു. എന്നാൽ വാഹനങ്ങൾ മാറ്റാൻ 6 മാസം സമയം നൽകും.

കാലുകൊണ്ട് ഗിയർ മാറ്റുന്ന ഇരുചക്ര വാഹനങ്ങളിലേക്ക് മാറാൻ മൂന്ന് മാസം സമയം അനുവദിച്ചു. ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഡാഷ് ബോർഡ് ക്യാമറ സജ്ജമാക്കുന്നതിന് മൂന്ന് മാസം സാവകാശം നൽകും. മുൻ സർക്കുലർ പ്രകാരമുള്ള ആധുനിക ടെസ്റ്റ് ഗ്രൗണ്ടുകൾ സജ്ജമാകാത്തതിനാൽ H പഴയ രീതിയിൽ എടുക്കാം. ഗ്രൗണ്ടുകൾ എത്രയും വേഗം സജ്ജമാക്കണം എന്നും സർക്കുലറിൽ നിർദ്ദേശം ഉണ്ട്. അതെ സമയം സർക്കുലർ പൂർണ്ണമായി പിൻവലിക്കണം എന്നാണ് ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ ആവശ്യം. സമരം തുടരുന്നതിൽ തീരുമാനം എടുക്കാൻ സിഐടിയു വൈകിട്ട് മൂന്ന് മണിക്ക് യോഗം ചേരും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *