May 18, 2024

ഡബ്ല്യുഐപി ജില്ലാ വോളണ്ടിയര്‍ സംഗമം ഏഴിന്

0
Img 20240504 150012

കല്‍പ്പറ്റ: വയനാട് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍(ഡബ്ല്യുഐപി) 20-മത് ജില്ലാ വോളണ്ടിയര്‍ സംഗമം ഏഴിന് പടിഞ്ഞാറത്തറ ക്രിസ്തുരാജാ പള്ളി ഓഡിറ്റോറിയത്തില്‍ ചേരും. പടിഞ്ഞാറത്തറ സംസ്‌കാര പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ ആതിഥേയത്വത്തില്‍ നടത്തുന്ന സംഗമത്തില്‍ ഡബ്ല്യുഐപിക്കു കീഴിലെ 14 യൂണിറ്റുകളില്‍നിന്നായി 500 ഓളം വോളണ്ടിയര്‍മാര്‍ പങ്കെടുക്കും. രാവിലെ 9.45ന് പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്‍ ഉദ്ഘാടനം ചെയ്യും.

ഡബ്ല്യുഐപി പ്രസിഡന്റ് ഗഫൂര്‍ താനേരി അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. അസ്മ പാലിയേറ്റീവ് സന്ദേശം നല്‍കും. ഡബ്ല്യുഐപി ജനറല്‍ സെക്രട്ടറി കെ.കെ. ചന്ദ്രശേഖരന്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ കെ.ജി. സുകുമാരന്‍ കണക്കും അവതരിപ്പിക്കും. പാലിയേറ്റീവ് കെയറും സംഘടനയും എന്ന വിഷയത്തില്‍ പാലിയേറ്റീവ് പ്രവര്‍ത്തകന്‍ സി.എച്ച്. സുബൈര്‍ പ്രഭാഷണം നടത്തും.

ഗുണമേന്‍മയുള്ള പരിചരണം വീടുകളില്‍, പാലിയേറ്റീവ് കെയര്‍ വ്യാപനം എന്നീ വിഷയങ്ങളില്‍ യഥാക്രമം കരീം വാഴക്കാട്, ഡോ.പ്രദീപ് കൂറ്റനാട് എന്നിവര്‍ ക്ലാസെടുക്കും. വൈകുന്നേരം നാലിന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. പടിഞ്ഞാറത്തറ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് പ്രസിഡന്റ് പി. മായന്‍ അധ്യക്ഷത വഹിക്കും.

ഡബ്ല്യുഐപി ചെയര്‍മാന്‍ ഗഫൂര്‍ താനേരി, ജനറല്‍ സെക്രട്ടറി കെ.കെ. ചന്ദ്രശേഖരന്‍, ട്രഷറര്‍ കെ.ജി. സുകുമാരന്‍, മറ്റു ഭാരവാഹികളായ പി. മായിന്‍, എം. അബ്ദുറഹ്മാന്‍, സി.എച്ച്. സുബൈര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *