May 18, 2024

മദ്യലഹരിയിൽ വാഹനമോടിച്ചവർക്കെതിരെ ജില്ലയിൽ 46 കേസ്; ശക്തമായ നിയമ നടപടികൾക്കൊരുങ്ങിവയനാട് ജില്ലാ പോലീസ് 

0
Img 20240504 220859

കൽപ്പറ്റ: വർധിച്ചുവരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ കണ്ണൂർ റേഞ്ച് ഡി.ഐ. ജി തോംസൻ ജോസ് ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം വയനാട് ജില്ലയിൽ 2024 മെയ മൂന്നിന് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ വിവിധ സ്റ്റേഷനുകളിലായി വലിയ ട്രക്ക് വാഹനങ്ങൾ ഓടിച്ചിരുന്ന ഡ്രൈവർമാർ ഉൾപ്പെടെ 46 പേർക്കെതിരെ മദ്യ ലഹരിയിൽ വാഹനമോടിച്ചതിനു കേസ് റെജിസ്റ്റർ ചെയ്തു.

പത്തോളം പേർക്കെതിരെ അശ്രദ്ധമായി മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിച്ചതിന് ഫൈൻ അടപ്പിക്കുകയും ചെയ്തു. മദ്യലഹരിയിൽ വാഹനമോടിച്ചവരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള പരിശോധനകൾ ജില്ലയിൽ ശക്തമാക്കുമെന്നും ജില്ലാ പോലീസ് മേധാവി നാരായണൻ ടി ഐ.പി.എസ് അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *