May 18, 2024

പാർക്ക് ലൈറ്റ് അത്ര ലൈറ്റല്ല: മോട്ടോർ വാഹന വകുപ്പ് 

0
Img 20240505 102017

കൽപ്പറ്റ: പൊതുവേ ഒരു അമിതപ്രാധാന്യംd ഹെഡ് ലൈറ്റുകൾക്ക് നാം നൽകാറുണ്ട്. എന്നാൽ അവ ഓൺ ചെയ്യണമെങ്കിൽ ആദ്യം ഓണാക്കേണ്ട ഒട്ടും പ്രാധാന്യം കല്പിക്കാത്ത ഒരു ലൈറ്റുണ്ട്. അതാണ് പാർക്ക് ലൈറ്റുകൾ. ഹെഡ് ലൈറ്റുകൾ ഓണായിക്കഴിഞ്ഞാൽപ്പിന്നെ ഇങ്ങിനൊരാൾ ‘ജീവിച്ചിരി’പ്പുണ്ടെന്ന് തന്നെ ആരും കാണില്ല. സൂര്യൻ ഉദിച്ചാൽപ്പിന്നെ തെരുവ് വിളക്കിനെന്ത് പ്രസക്തി. ഈ പാർക്ക് ലൈറ്റുകളുടെ ആവശ്യകത എന്താണ് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്തു കൊണ്ട് ഹെഡ് ലൈറ്റുകൾക്ക് മുന്നോടിയായി ഇത് ക്രമീകരിച്ചിരിക്കുന്നു?

ലൈറ്റുകളിൽ നമ്മുടെ കണ്ണുകൾക്ക് ഏറ്റവും നിരുപദ്രവകാരിയായ ഒന്നാണ് പാർക്കിംഗ് ലൈറ്റുകൾ. പേര് പോലെ തന്നെ പാർക്ക് ചെയ്യുമ്പോൾ ഇടേണ്ട ലൈറ്റുകൾ. എന്നാൽ മാളുകൾ, പാർക്കിംഗ് ഗ്രൗണ്ടുകൾ തുടങ്ങി പാർക്കിംഗിനായുള്ള സ്ഥലങ്ങളിൽ അല്ലെന്ന് മാത്രം.

വെളിച്ചക്കുറവുള്ള സമയങ്ങളിലോ രാത്രികാലങ്ങളിലോ റോഡുവക്കിൽ കുറച്ചു നേരം പാർക്ക് ചെയ്യുമ്പോൾ മറ്റു ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെട്ടെന്ന് വരാനും അപകടങ്ങൾ ഒഴിവാക്കാനും ആണ് ഈ ലൈറ്റുകൾ പ്രധാനമായും ഉപകരിക്കുന്നത്. മുൻപിൽ വെള്ളയും പിന്നിൽ ചുവപ്പും ലൈറ്റുകളാണ് . കൂടാതെ നമ്പർ പ്ലേറ്റ്, ഡാഷ്ബോർഡിലെ പല നിയന്ത്രണോപാധികളുടെ പ്രകാശനവും ഈ ലൈറ്റിനൊപ്പം സെറ്റ് ചെയ്തിരിക്കുന്നു.

പാർക്ക് ലാമ്പിനെ ക്ലിയറൻസ് ലാമ്പ് എന്നും പറയാറുണ്ട്. പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിൻ്റെ വലുപ്പം, തരം എന്നിവ മറ്റു റോഡുപയോക്തക്കൾക്ക് പെട്ടെന്ന് മനസ്സിലാകാനും ഇത് സഹായിക്കുന്നു. ഈ ലൈറ്റുകൾ ബാറ്ററിയിൽ നിന്നും വളരെ കുറച്ചു വൈദ്യുതി മാത്രമേ എടുക്കുന്നുമുള്ളു. ഇതിൻ്റെ ആധുനിക പതിപ്പാണ് DTRL (Daytime running light). പകൽസമയത്തും പുക/മഞ്ഞു നിറഞ്ഞ പ്രദേശങ്ങളിൽ ഇവ അപകടസാദ്ധ്യത കുറയ്ക്കുന്നു.

വെളിച്ചക്കുറവുള്ളപ്പോൾ ഓട്ടത്തിലും ഈ ലൈറ്റിടുന്നത് മാതൃകാപരമായ ഒരു സുരക്ഷാശീലമാണ്. സന്ധ്യമയങ്ങി തുടങ്ങുമ്പോൾ ആദ്യം ഈ പാർക്ക് ലൈറ്റുകളും ഇരുട്ടുമൂടി കുടുതൽ കാഴ്ച ആവശ്യമായി വരുന്ന മുറയ്ക്ക് അടുത്ത ഘട്ടമായി ഹെഡ് ലൈറ്റുകളും ഓണാക്കുക, പ്രഭാതങ്ങളിൽ നേരെ തിരിച്ചും. ഈ ഉപയോഗക്രമത്തിനനുസൃതമായാണ് അനിയൻവാവ-ചേട്ടൻവാവയായി ഈ ലൈറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്.

ചിലരെങ്കിലും റോഡുവക്കിൽ വാഹനം നിർത്തിയിടുമ്പോൾ headlightകൾ ഓഫാക്കാതെ കാണാറുണ്ട്. മറ്റുള്ളവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് മാത്രമല്ല നിർദ്ദോഷമെന്ന് തോന്നാവുന്ന ഈ ചെറിയ ‘മറവി’ ഒരു നിരപരാധിയുടെ ജീവൻ വരെ അപായപ്പെടുത്തിയേക്കാമെന്നും ഇത്തരം അപകടകരമായ സ്വശീലങ്ങളെ കരുതിയിരിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *