May 18, 2024

ലോഗോ പ്രകാശനം ചെയ്തു

0
Img 20240505 163403

വൈത്തിരി: മാസസ് ഗ്രൂപ്പ് വയനാട്ടിൽ പ്രഖ്യാപിച്ച വേൾഡ് ട്രൈബൽ ടൂറിസം വില്ലേജിന്റെ ആദ്യപടിയായി മാസസ് നാഗ ഹെറിറ്റേജ് വില്ലേജിന്റെ ലോഗോ പ്രകാശം നാഗലന്റിൽ നടന്നു. ചടങ്ങിൽ നാഗലൻ്റ് ടൂറിസം മന്ത്രി ടെംജെൻ ഇംന അലോംഗും മാസസ് ഗ്രൂപ്പ് മനേജിംഗ് ഡയറക്ടർ യൂസഫ് അബ്‌ദുവും ചേർന്നാണ് ലോഗോ പ്രകാശനം നടത്തിയത്. തുടർന്ന് നടന്ന ചർച്ചയിൽ പദ്ധതിക്കായി നാഗ ഗവൺമെൻ്റിന്റെ ഭാഗത്ത് നിന്ന് പൂർണ്ണ പിന്തുണ മന്ത്രി വാഗ്ദാനം ചെയ്യുകയും തുടർന്നുള്ള പ്രവർത്തനങ്ങൾക്കുള്ള സഹകരണം ഉറപ്പു വരുത്തുകയും ചെയ്തു. ഈ സംരഭം കേരളത്തിൻ്റെ തന്നെ മികച്ച ടൂറിസം പദ്ധതി ആകുകയും വിദേശ രാജ്യങ്ങളിലടക്കമുള്ള സഞ്ചാരികളുടെ മുഖ്യ സന്ദർശന കേന്ദ്രമാകുകയും ചെയ്യുമെന്ന് മാസസ് ഡയറക്ടർ യൂസഫ് പറഞ്ഞു.

നാഗലെന്റിലെ പതിനെട്ടോളം ട്രൈബൽസിന്റെ തനത് കലാരൂപങ്ങൾ അവതിപ്പിക്കാനും അവരുടെ തനത് ഉൽപ്പന്നങ്ങൾ ജനങ്ങളിലെയ്ക്ക് എത്തിക്കാനും വയനാട്ടിലെ ഈ ട്രൈബൽ റിസോർട്ട് കം മ്യൂസിയം കാരണമാകും. നാഗ ട്രൈബൽസ് അവരുടെ തനത് വസ്ത്രങ്ങളിലായിരിക്കും ഇവിടെ ജോലിക്കുണ്ടാവുക. നൂറു കണക്കിന് സ്വദേശികൾക്കും നാഗലന്റിലെ ടൈബ്രൽസിനും ജോലി സാധ്യത എന്നതും ഈ പ്രൊജക്ടിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *