May 19, 2024

“സ്പ‌ന്ദനം” മെഡിക്കൽ – എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലന സഹായ പദ്ധതി: അപേക്ഷ ക്ഷണിക്കുന്നു

0
Img 20240506 164140

മാനന്തവാടി: പ്രമുഖ ജീവകാരുണ്യ സന്നദ്ധ സംഘടനയായ “സ്പന്ദനം മാനന്തവാടി” വയനാട് ജില്ലയിൽ നിന്നും അർഹരായ വിദ്യാർത്ഥികൾക്ക് മെഡിക്കൽ – എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷക്ക് പരിശീലന സഹായം നല്‌കുന്നു. കേരളത്തിലെ പ്രമുഖ പ്രവേശന പരീക്ഷാ പരിശീലന സ്ഥാപനമായ പാലാ ബ്രില്ല്യന്റുമായി സഹകരിച്ചാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്.

ഈ അദ്ധ്യയന വർഷം പ്ലസ്‌ടു പരീക്ഷയിൽ മികച്ച ഗ്രേഡ് വാങ്ങിയവരും സാമ്പത്തികസാമൂഹ്യ പിന്നോക്കാവസ്ഥയിൽ ഉളള തല്‌പരരായ വിദ്യാർത്ഥികൾ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിശീലനത്തിന് കോഴ്‌സ് ഫീസ്, ഹോസ്റ്റൽ ഫീസ്, റഫറൻസ് മെറ്റീരിയൽസ് എന്നിവയുടെ ചിലവ് സ്‌പന്ദനം വഹിക്കും. എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നതാണ്.

അർഹതയും താല്പ‌ര്യവും ഉണ്ടായിട്ടും സാമ്പത്തിക പ്രയാസം മൂലം ഒട്ടനവധി വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനം ലഭ്യമാകുന്നില്ലെന്നും നല്ല പിന്തുണ ലഭിച്ചാൽ ഉയർന്ന റാങ്കോടെ രാജ്യത്തെ മികച്ച സ്ഥാപനങ്ങളിൽ മെഡിക്കൽ എഞ്ചിനീയറിംഗ്, മറ്റ് അനുബന്ധ കോഴ്സുകൾ എന്നിവക്ക് പ്രവേശനം ലഭിക്കാൻ യോഗ്യരായ ധാരാളം യുവതീയുവാക്കൾ നമുക്കിടയിൽ ഉണ്ടെന്നും തിരിച്ചറിഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് സ്‌പന്ദനം ഈ വർഷവും ഈ പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ 40 ഓളം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയും മിക്ക വിദ്യാർത്ഥികളും IIT, NIT, MBBS, എഞ്ചിനീയറിംഗ് തുട ങ്ങിയ കോഴ്സുകളിൽ അഡ്‌മിഷൻ നേടിയിട്ടുമുണ്ട്.

ഈ വർഷം പ്ലസ്‌ റിസൽട്ട് വന്നാൽ ഉടൻ തന്നെ ഇതിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. കൂടുതൽ വിവരങ്ങൾക്ക് മാനന്തവാടി ഫാഷൻ വില്ലേജ് കോംപ്ലക സിൽ പ്രവർത്തിക്കുന്ന സ്‌പന്ദനം ഓഫീസുമായോ 9447951941, 9446387074, 9946614424, 9495023054 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണെന്ന് പ്രസിഡൻ്റ് ഫാ. വർഗീസ് മറ്റമന, സെക്രട്ടറി പി.കെ. മാത്യു, ബാബു ഫിലിപ്പ്, പി.സി. ജോൺ, ജസ്റ്റിൻ പനച്ചിയിൽ, കെ.എം. ഷിനോജ് എന്നിവർ അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *