May 19, 2024

ജില്ലയിലെ ഇന്നത്തെ പ്രധാന വാർത്തകൾ

0
Eil15vb94448

വൈദ്യുതി മുടങ്ങും

കൽപ്പറ്റ: പനമരം കെഎസ്ഇബി പരിധിയിൽ കൈതക്കൽ ഡിപ്പോ, ആര്യന്നൂർ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 6 വരെയും ആലുമൂല, പുഞ്ചക്കുന്ന്, നടവയൽ സ്‌കൂൾ, വീട്ടിപ്പുര, ഹരിതഗിരി, ചിറ്റലൂർകുന്ന് ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 3 വരെയും വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

പടിഞ്ഞാറത്തറ സെക്ഷന് കീഴിൽ കാപ്പുണ്ടിക്കൽ, മഞ്ഞൂറ, പേരാൽ, ടീച്ചർ മുക്ക്, ഉദിരംചേരി, അംബേദ്‌കർ കോളനി, നായ് മൂല, പതിമൂന്നാം മൈൽ’കാർലാട്, ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും.

വൈദ്യുത ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ മാനന്തവാടി സെക്ഷനു കീഴിൽ ഗാന്ധിപാർക്ക് ജംഗ്ഷൻ, പോസ്റ്റോഫീസ് ജംഗ്ഷൻ, കോഴിക്കോട് റോഡ്, പഞ്ചാരക്കൊല്ലി, വട്ടർകുന്ന്, പിലക്കാവ്, ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട സെക്ഷനുകീഴില്‍ കമ്മോ, കല്ലോടി, പള്ളിക്കല്‍, പാലമുക്ക്, കാരക്കുനി, ബി.എഡ് സെന്റര്‍, മാമട്ടംകുന്നു, ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.

വൈദ്യുത ലൈനില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ മാനന്തവാടി സെക്ഷനു കീഴില്‍ പഞ്ചാരക്കൊല്ലി, വട്ടര്‍കുന്ന്, പിലക്കാവ്, മണിയന്‍കുന്ന് ഭാഗങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

ഇ-ഓഫീസ് സേവനം ലഭിക്കില്ല

കൽപ്പറ്റ: റവന്യൂ വകുപ്പ് മുഖേന പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന ഇ-ഓഫീസ് സേവനം മെയ് ഒന്‍പതിന് ലഭിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇ-ഓഫീസ് സോഫ്റ്റ് വെയറിന്റെ പുതിയ പതിപ്പ് നടപ്പാക്കുന്നതിനാല്‍ കളക്ടറേറ്റ്, റവന്യൂ ഡിവിഷണല്‍ ഓഫീസ്, താലൂക്ക് -വില്ലേജ് ഓഫീസുകള്‍, മറ്റ് റവന്യൂ ഓഫീസുകളില്‍ അന്നേ ദിവസം എത്തുന്ന പൊതുജനങ്ങള്‍ക്ക് ഫയല്‍ സംബന്ധമായ വിവരങ്ങള്‍ അറിയാന്‍ ഇ-ഓഫീസ് സൗകര്യം ഉണ്ടാവില്ല. റവന്യൂ ഓഫീസുകളിലെ ഫയലുകള്‍ കൈകാര്യം ചെയ്യുന്നത് ഇ-ഓഫീസ് പോര്‍ട്ടല്‍ മുഖേനയാണ്.

ആധാരം എഴുത്ത് ഓഫീസുകള്‍ക്ക് അവധി

കല്‍പ്പറ്റ: സംസ്ഥാന സമ്മേളനം മെയ് 9, 10, 11 തിയ്യതികളില്‍ ആലപ്പുഴയില്‍ വെച്ച് നടക്കുന്നതിനാല്‍ വയനാട് ജില്ലയിലെ മുഴുവന്‍ ആധാരം എഴുത്ത് ഓഫീസുകള്‍ക്കും ആ ദിവസങ്ങളില്‍ അവധിയായിരിക്കുമെന്ന് ഓള്‍ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്റ് സ്‌ക്രൈബ്‌സ് അസോസിയേഷന്റെ വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *