May 19, 2024

ചേകോടി എൽപി സ്കൂളിനെ യുപി സ്കൂളായി ഉയർത്തണം: ആവശ്യം ശക്തം: വാഗ്ദാനങ്ങൾ പാഴായി 

0
Img 20240508 112950

പുൽപ്പള്ളി: വനാന്തരഗ്രാമമായ ചേകാടിയിലെ ഏക വിദ്യാഭ്യാസ സ്ഥാപനമാണ് ചേകാടി സർക്കാർ എൽ.പി. സ്കൂ‌ൾ. വിദ്യാലയം ശതാബ്‌ദിയുടെ നിറവിലാണെങ്കിലും അധികൃതരുടെ അവഗണന മാത്രമാണ് കൈമുതലായുള്ളത്. ഗോത്രവിഭാഗം വിദ്യാർഥികളുടെ ആശ്രയമായ ചേകാടി സ്‌കൂളിനെ യു.പി. സ്കൂളായി ഉയർത്തണമെന്നാണ് നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യം. എന്നാൽ ഇതിനോട് മുഖം തിരിക്കുകയാണ് അധികൃതർ ചെയ്യുന്നത്. നാലാം ക്ലാസ് കഴിഞ്ഞാൽ, വനത്തിന് പുറത്തുപോയി തുടർവിദ്യാഭ്യാസം നേടുകയെന്നത് ഇവിടത്തെ കുട്ടികൾക്ക് അത്ര എളുപ്പം അല്ലെന്നാണ് പരാതി.

ഒരിക്കൽ ചേകോടി സന്ദർശിക്കാനെത്തിയ മന്ത്രിമാരടക്കമുള്ളവർ സ്‌കൂളിനെ യു.പി. സ്കൂളായി ഉയർത്താമെന്ന് വാഗ്ദാനം നൽകി. എന്നാൽ വാഗ്ദാനങ്ങൾ വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങിയതല്ലാതെ അവയൊന്നും ഇതുവരെ പാലിക്കപ്പെട്ടില്ല. 1924-ലാണ് സ്കൂൾ തുടങ്ങിയത്തെന്നാണ് ഔദ്യോഗിക രേഖകൾ പറയുന്നത്. എന്നാൽ അതിനും എത്രയോ മുൻപേ ഇവിടെ സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയെന്ന് ചേകാടിക്കാരും പറയുന്നു. ചേകോടി സ്കൂളിനെ യുപി സ്കൂളായി ഉയർത്തണമെന്ന ആവശ്യത്തിന് എന്താണ്ട് പതിറ്റാണ്ടുകളുടെ പാഴക്കമുണ്ട്. ചേകോടി സ്കൂളിൽ ഒന്ന് മുതൽ നാല് വരെ ക്ലാസുകളിൽ പഠിക്കുന്ന നൂറ് വിദ്യാർത്ഥികൾ ഉള്ളതിൽ 95 പേരും ഗോത്രവിഭാഗത്തിലെ കുട്ടികളാണ്.

പ്രീ പ്രൈമറിയിൽ പതിനെട്ടോളം വിദ്യാർഥികളാണ് പഠിക്കുന്നത്. ജില്ലയിൽതന്നെ ഏറ്റവുമധികം ആദിവാസിവിഭാഗത്തിലുള്ളവർ താമസിക്കുന്ന മേഖലയാണ് ചേകാടി. അടിയ, പണിയ, നായ്ക്ക, ഊരാളി വിഭാഗങ്ങളിലുള്ളവരാണ് കൂടുതലും. നാലാംക്ലാസ് വരെയുള്ള പഠനത്തിനുശേഷം പതിമൂന്ന് കിലോമീറ്റർ ദൂരെയുള്ള പുൽപ്പള്ളിയിലെ സ്കൂളുകളിനെയാണ് വിദ്യാർഥികൾ ആശ്രയിക്കുന്നത്. ചേകാടി പ്രദേശത്തേക്കുള്ള ഗതാഗത സൗകര്യം വളരെ പരിമിതമാണ്. വന്യമൃഗങ്ങൾ ഏറെയുള്ള വനപാതയിലൂടെ പുൽപ്പള്ളിയിലേക്കുള്ള യാത്ര പ്രയാസകരമാണ്. അതിനാൽ പലരും വിദ്യാഭ്യാസം പതിവഴിയിൽ ഉപേക്ഷിക്കുന്നു.

ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായി സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നു. എന്നാൽ ഇവിടെ അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നല്ലായെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. ചേകോടി സ്കൂ‌ൾ യു.പി. സ്കൂളായി ഉർത്തണമെന്ന ആവശ്യവുമായി പലതവണ ഓഫീസുകൾ കയറിയിറങ്ങിയിട്ടും അനുകൂലമായ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *