May 19, 2024

ലക്ഷ്മി നരസിംഹ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

0
Img 20240508 123308

ബത്തേരി: തിങ്കളാഴ്‌ച കൊടിയേറ്റത്തിന് ശേഷം ഗണപതിവട്ടം സത്യസായി സേവാസമിതിയുടെ നേതൃത്വത്തിൽ ഭജന നടത്തി. ചൊവ്വാഴ്ച‌ ഗണപതിഹോമം, നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി എന്നിവ നടത്തി. ബുധനാഴ്ച രാവിലെ അഞ്ചരയ്ക്ക് നിർമാല്യം. വൈകുന്നേരം ദീപാരാധന, അത്താഴപൂജ, ശ്രീഭൂതബലി.

വ്യാഴാഴ്ച്ച നൃത്തപരിപാടികൾ, മോഹിനിയാട്ടം, കഥകളിസംഗീതം തുടങ്ങിയവ നടത്തും. ഞായറാഴ്ച അത്താഴപൂജയ്ക്ക് ശേഷം പള്ളിവേട്ട, പള്ളികുറുപ്പ്. സമാപനദിനമായ മേയ് 13-ന് ആറാട്ടിന് എഴുന്നള്ളത്ത്, ആറാട്ട്, കൊടിയിറക്കൽ, കലശാഭിഷേകം ആലുവ തന്ത്രപീഠത്തിലെ തന്ത്രിമാരുടെ കാർമികത്വത്തിലും നിർദേശങ്ങൾ അനുസരിച്ചുമാണ് ഉത്സവാഘോഷം നടത്തുന്നത്. ഉത്സവദിനങ്ങളിൽ പ്രസാദ ഊട്ടുണ്ടായിരിക്കും.

ക്ഷേത്രസമിതി പ്രസിഡൻ്റ് സി.കെ. സുരേന്ദ്രൻ, സെക്രട്ടറി ടി.എം. ചന്ദ്രൻ, ബാബു കട്ടയാട്, പി.കെ. മാധവൻ, രവി പറമ്പത്ത്, വി. സത്യനാഥൻ, പി.പി. ശശിധരൻ, ശേഖരൻ കൊളഗപ്പാറ, സരള സിദ്ധാർഥൻ തുടങ്ങിയവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *