May 19, 2024

‘വായനയ്ക്ക് അവധിയില്ല’ മലയാള മധുരം പരിപാടിയാരംഭിച്ചു 

0
Img 20240508 152946b3e8nuh

വെള്ളമുണ്ട: വിദ്യാഭ്യാസ വകുപ്പ് , ലൈബ്രറി കൗണ്‍സില്‍ , എസ് എസ് കെ – എന്നിവയുടെ നേതൃത്വത്തില്‍ അവധികാലത്ത് കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കാന്‍ നടപ്പാക്കുന്ന വായനയ്ക്ക് അവധിയില്ല പദ്ധതിയുടെ സ്‌കൂൾ തല ഉദ്ഘാടനം വെള്ളമുണ്ട ജി.എം.എച്ച്‌.എസ്. എസിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു.

വെള്ളമുണ്ട പബ്ലിക് ലൈബ്രറിയും എ.യു.പി.സ്കൂളും ജി.എം.എച്ച്‌.എസ്.എസും സംയുക്തമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികൾക്കിടയിൽ വായന പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി ഉദ്ദേശിക്കുന്നത്. ഹെഡ് മാസ്റ്റർ ടി. മഹേഷ്‌ അധ്യക്ഷത വഹിച്ചു. എം. മണികണ്ഠൻ, എം. നാരായണൻ, മിഥുൻ മുണ്ടക്കൽ, സജില കെ. പി, എം. മോഹന കൃഷ്ണൻ, എം. ജെ ത്രേസ്സ്യ, ജ്യോതി സി, മഞ്ജു വി. തുടങ്ങിയവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *