May 19, 2024

സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു: 99.69 ശതമാനമാണ് വിജയശതമാനം

0
Eixvksj63428

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സിക്ക് ഇക്കുറി മികച്ചവിജയം. 99.69 ശതമാനമാണ് വിജയശതമാനം. ആകെ 4.27 ലക്ഷം വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ നാല് ലക്ഷത്തി ഇരുപത്തിയയ്യായിരത്തി അഞ്ഞൂറ്റി അറുപത്തി മൂന്ന് പേർ ഉപരിപഠനത്തിന് യോഗ്യത നേടി.

എഴുപത്തിയൊന്നായിരത്തി എണ്ണൂറ്റി മുപ്പത്തിയൊന്നുപേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം. 99.92 ശതമാനം. ഏറ്റവും കുറവുള്ളത് തിരുവനന്തപുരം റവന്യൂ ജില്ലയിലാണ്. പാലാ വിദ്യാഭ്യാസ ജില്ല നൂറുശതമാനം വിജയം നേടി. ഏറ്റവും കുറവ് ആറ്റിങ്ങലുമാണ്. ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് മലപ്പുറത്താണ്. 4934 എ പ്ലസുകാർ. കഴിഞ്ഞ വർഷവും ഒന്നാം സ്‌ഥാനം മലപ്പുറത്തിനായിരുന്നു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സംസ്‌ഥാനത്തെ ആകെ വിജയശതമാനത്തിൽ നേരിയ കുറവുണ്ട്. 99.7 % ആയിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനം. 892 സർക്കാർ സ്‌കൂളുകൾ നുറുമേനി വിജയം നേടി. 1139 എയ്‌ഡഡ് സ്കൂ‌ളുകളിലും 443 അൺ എയ്‌ഡഡ് സ്കൂ‌ളുകളിലും 100% വിജയം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *