May 20, 2024

പോക്സോ കേസ്: പ്രതിക്ക് 61 വർഷവും ജീവപര്യന്തവും തടവ് ശിക്ഷയും നാല് ലക്ഷം രൂപ പിഴയും 

0
Img 20240508 165713

കൽപ്പറ്റ: പോക്സോ കേസിൽ പ്രതിക്ക് 61 വർഷവും ജീവപര്യന്തവും തടവ് ശിക്ഷയും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കൽപ്പറ്റ അതിവേഗ പോക്സോ കോടതി. ഇരയ്ക്ക് ജില്ലാ നിയമസഹായ സേവന സമിതിയുടെ നഷ്ടപരിഹാരവും നൽകാൻ വിധിയായി. മേപ്പാടി പോലീസ് സ്റ്റേഷൻ പരിധിയിലെ കേസിലാണ് വിധി.മേപ്പാടി വിത്തുകാട് സമരഭൂമിയിലെ കാർമ്മൽ കുന്ന് കോളനിയിലെ കേശവൻ്റെ മകൻ കൃഷ്ണ (29) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് (പോക്സോ) കോടതി ജഡ്ജി കെ.ആർ.സുനിൽകുമാർ ശിക്ഷ വിധിച്ചത്. മൂന്ന് വകുപ്പുകൾ പ്രകാരം 20 വർഷം വീതം തടവും ഓരോ ലക്ഷം രൂപ പിഴയും മറ്റൊരു വകുപ്പ് പ്രകാരം ഒരു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും പോക്സോ നിയമം വകുപ്പ് 5 എൻ. പ്രകാരം ജീവപര്യന്തം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽമതി. ഇതു കൂടാതെ ഡി.എൽ.എസ്.എ. പ്രകാരം ഇരക്ക് നഷ്ടപരിഹാരം നൽകാനും വിധിയായിട്ടുണ്ട് . 2022-ൽ മേപ്പാടി പോലീസ് സ്റ്റേഷനിൽ 295/ 22 ആയ കേസിൽ സി.ഐ. എ.ബി. വിപിൻ ആണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ആദ്യം അമ്പലവയൽ പേലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് മേപ്പാടി പോലീസ് സ്റ്റേഷൻ പരിധിയിലേക്ക് മാറുകയായിരുന്നു. എസ്.സി.പി.ഒ. മുജീബ് മുഖ്യ അന്വേഷണ സഹായിയി, ഡബ്ലിയു സി പി ഒ മഹിത, സി.പി.ഒ. മജീദ്, എ.എസ്.ഐ. മോഹനൻ, എസ്.ഐ. സിറാജ് എന്നിവർ കേസ് അന്വേഷണത്തിൽ പങ്കാളികളായി. പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത പ്രോസിക്യൂഷന് വേണ്ടി ഹാജരായി ഡബ്ലിയു എസ് സി പി ഒ റമീന’ പ്രോസീക്യൂഷൻ സഹായിയായിരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *