August 24, 2026

കടമാന്‍തോട് പദ്ധതി: പഠന റിപ്പോര്‍ട്ട് പുറത്തുവിടണം

0
Img 20240508 202238
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി: നിര്‍ദിഷ്ട കടമാന്‍തോട് പദ്ധതി പഠന റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് സിപിഎംഎം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. പദ്ധതി നടപടികള്‍ വേഗത്തിലാക്കണം. അഭൂതപൂര്‍വകമായ വരള്‍ച്ചയാണ് പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ അനുഭവപ്പെടുന്നത്. കരിഞ്ഞുണങ്ങിയ കൃഷിയിടങ്ങളും വിണ്ടുകീറിയ ഭൂമിയും എവിടെയും കാണാന്‍ കഴിയും.

കുഴല്‍ക്കിണറുകളടക്കം ജല സ്രോതസുകള്‍ വറ്റി. ഭാവിയില്‍ വീണ്ടും സംഭവിക്കാവുന്ന വരള്‍ച്ചയെ അതിജീവിക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ അനിവാര്യമാണ്. ചുട്ടുപൊള്ളുന്ന വേനലില്‍ മാത്രം ചര്‍ച്ച ചെയ്യേണ്ട വിഷയമായി കടമാന്‍തോട് പദ്ധതി മാറരുത്. പദ്ധതിയക്കുറിച്ച് ജനങ്ങളില്‍ ചിലര്‍ക്കുള്ള ആശങ്ക പരിഹരിക്കുന്നതിനാണ് വിശദമായ പഠനം നടത്തിയത്. പഠന റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നത് ആശങ്കകള്‍ അലകാന്‍ ഉതകും.

കൃഷിയും ജീവനോപാധികളും നശിക്കുന്നത് നിസഹായതയോടെ നോക്കിനില്‍ക്കേണ്ട അവസ്ഥയിലാണ് കര്‍ഷക സമൂഹം. കാര്‍ഷിക മേഖലയുടെ തകര്‍ച്ചയെത്തുടര്‍ന്ന് ജനം ഉപജീവനത്തിനു ആശ്രയിച്ച ക്ഷീര മേഖലയും പ്രതിസന്ധിയിലാണ്. ജനങ്ങളുടെ ആശങ്ക അകറ്റിയും കഷ്ടനഷ്ടങ്ങള്‍ പരമാവധി കുറച്ചും കടമാന്‍തോട് പദ്ധതി നടപ്പാക്കാന്‍ കഴിയണം. പദ്ധതി വൈകുന്നത് രണ്ടു പഞ്ചായത്തുകളിലും ജനജീവിതം ദുഷ്‌കരമാക്കും.

മഴവെള്ളം തടഞ്ഞുനിര്‍ത്താനും അതുവഴി ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്താനും സഹായകമാകുന്നതാണ് പദ്ധതി. 2033 ഓടെ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞില്ലങ്കില്‍ അന്തര്‍സംസ്ഥാന നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള കേസില്‍ കബനി നദീജല വിനിയോഗത്തില്‍നിന്നു കേരളം പുറത്താകുമെന്നത് ഗൗരവത്തോടെ കാണേണ്ട കാര്യമാണെന്നും കമ്മിറ്റി വിലയിരുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *