May 21, 2024

ജില്ലയിലെ പ്രധാന അറിയിപ്പുകൾ

0
Eil15vb94448

വൈദ്യുതി മുടങ്ങും 

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ  അരമ്പറ്റകുന്ന്, കുഴിവയൽ, മുസ്തഫ മിൽ എന്നിവടങ്ങളിൽ നാളെ രാവിലെ  9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷനില കല്ലിയോട്, ജെസ്സി, കുമാരമല ഭാഗങ്ങളിൽ നാളെ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ക്രസന്റ് സ്‌കൂള്‍, വാടോ ചാല്‍, മില്‍മ, എരനല്ലൂര്‍, ജിയോ സാന്‍ഡ് എന്നിവടങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിക്കുന്ന്, മൈലാടി, കാരകുന്ന്, ചുണ്ടക്കര, പൂളക്കൊല്ലി, അമ്പലക്കുന്ന്, കരിമ്പടക്കുനി, താമരക്കൊല്ലി, വെണ്ണിയോട്, മെച്ചന, പുഴക്കലിടം ഭാഗങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.

കെല്‍ട്രോണ്‍ കോഴ്സുകളിലേക്ക് പ്രവേശനം

കൽപ്പറ്റ: കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഗവ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഗ്രാഫിക്സ് ആന്‍ഡ് വിഷ്വല്‍ എഫക്ട്‌സ് (3 മാസം), ആനിമേഷന്‍ കോഴ്സ് (1 വര്‍ഷം), ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (6 മാസം),ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് വിത്ത് സ്‌പെഷല്‍ സേഷന്‍ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിങ് (8 മാസം), ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് (1 വര്‍ഷം), ഡാറ്റാ സയന്‍സ് ആന്‍ഡ് എഐ (6 മാസം), ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് (1 വര്‍ഷം) ഫയര്‍ ആന്‍ഡ് സേഫ്റ്റി (1 വര്‍ഷം) കോഴ്സുകളിലേക്കാണ് പ്രവേശനം.

താത്പര്യമുള്ളവര്‍ 04952301772, 8590605275 ല്‍ ബന്ധപ്പെടണം.

‘നീലക്കുറിഞ്ഞി: ജില്ലാതല ക്വിസ് മത്സരം 10 ന്

കൽപ്പറ്റ: ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തില്‍ അടിമാലി ഗവ ഹൈസ്‌കൂളില്‍ സംഘടിപ്പിക്കുന്ന നീലക്കുറിഞ്ഞി ജൈവ വൈവിധ്യ പഠനോത്സവ ക്യാമ്പില്‍ പങ്കെടുക്കുന്നതിന് ബ്ലോക്ക്തല മെഗാ ക്വിസില്‍ വിജയിച്ചവര്‍ക്കുള്ള ജില്ലാതല മത്സരം മെയ് 10 ന് രാവിലെ 9.30 മുതല്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ജില്ലാതലത്തില്‍ വിജയിക്കുന്ന നാല് വിദ്യാര്‍ത്ഥികളെ ജൈവ വൈവിധ്യ പഠനോത്സവ ക്യാമ്പില്‍ പങ്കെടുപ്പിക്കുമെന്ന് നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

സംരംഭകര്‍ക്ക് പരിശീലനം

കൽപ്പറ്റ: വ്യവസായ വാണിജ്യ വകുപ്പ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് മുഖേന സംരംഭകര്‍ക്കായി മെയ് 14 മുതല്‍ 18 വരെ കളമശ്ശേരിയില്‍ ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ http://kied.info/training-catender/ ല്‍ മെയ് 11 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0484 2532890, 2550322, 9188922800

സമ്മർ കോച്ചിങ് ക്യാമ്പ് നാളെ ആരംഭിക്കുന്നു

കൽപ്പറ്റ: വയനാട് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ സമ്മർ കോച്ചിങ് ക്യാമ്പ് നാളെ (10-ാം തിയതി വെള്ളിയാഴ്ച) ആരംഭിക്കുന്നു. അത്ലറ്റിക്സ്, ഫുട്ബോൾ, ആർച്ചറി, ഫെൻസിംഗ് എന്നീ കായിക ഇനങ്ങളിലാണ് പരിശീലനം. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം മധു സമ്മർ കോച്ചിങ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു. ക്യാമ്പിൽ പങ്കെടുക്കാൻ രജിസ്ട്രർ ചെയ്ത വിദ്യാർത്ഥികൾ നാളെ വൈകുന്നേരം 4:30 ന് കൽപ്പറ്റ എം കെ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ എത്തിചേരേണ്ടതാണ്.

നവോദയ കവിത പുരസ്കാരം: കവിതകൾ ക്ഷണിക്കുന്നു

കമ്പളക്കാട്: കമ്പളക്കാട് നവോദയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ അഖില വയനാട് കവിതാരചന മത്സരം നടത്തുന്നു. പുരസ്കാര ജേതാവിന്  ക്യാഷ് അവാർഡും പ്രശസ്തി പത്രവും നൽകും. മെയ് 15ന് വൈകിട്ട് അഞ്ചുമണിക്ക് മുൻപായി 9447518639 എന്ന നമ്പറിൽ വാട്സ്ആപ്പ് മുഖേന അയച്ചു കിട്ടുന്ന മൗലികമായ രചനകളിൽ നിന്ന് പുരസ്കാര ജേതാവിനെ തെരഞ്ഞെടുക്കും. പ്രായപരിധിയില്ല. മെയ് 26ന് കമ്പളക്കാട് നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും.

യോഗ പരിശീലനം ആരംഭിച്ചു

കൽപറ്റ: യോഗ അസോസിയേഷനും സ്പോർട്സ് കൗൺസിലും സംയുക്തമായി നടത്തുന്ന സൗജന്യ യോഗ പരിശീലനം കൽപറ്റ ഗവ. ഹൈസ്കൂളിൽ പിടിഎ പ്രസിഡന്റ്‌ കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ശിവദാസൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ. സച്ചിദാനന്ദൻ അധ്യക്ഷത വന്നിച്ചു. ഡോ. രേഖ നന്ദി രേഖപ്പെടുത്തി. കൺവീനർ ഇ. ജയരാജ് സംസാരിച്ചു. ക്ലാസ് മെയ്‌ 18 വരെ രാവിലെ 6.30 നു ആരംഭിക്കും. റജിസ്ട്രേഷന് വിളിക്കാം. 9497644246.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *