May 20, 2024

ഇനി പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാം; എങ്ങനെ? തീയ്യതി, വിവരങ്ങളുമറിയാം; ക്ലാസ് ജൂൺ 24 മുതൽ

0
Img 20240508 220654

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്ലസ് വൺ പ്രവേശന നടപടികൾ വൈകാതെ ആരംഭിക്കും. പ്ലസ് വൺ പ്രവേശന നടപടി മെയ് പതിനാറിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മെയ് 16 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി ഓൺലൈൻ മുഖേനെ അപേക്ഷിക്കാം.

മെയ് 29ന് ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെൻ്റ് ജൂൺ അഞ്ചിന് പ്രസിദ്ധീകരിക്കും. നടപടികൾ അതിവേഗം പൂർത്തിയാക്കി ജൂൺ 24ന് സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. ഏകജാലക സംവിധാനം വഴിയായിരിക്കും പ്ലസ് വണ്‍ പ്രവേശനം. https://hscap.kerala.gov.in/ എന്ന വെബ് സൈറ്റ് വഴിയായിരിക്കും മെയ് 16 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനാകുക.

ഇത്തവണ പ്ലസ്ടുവിന് 4,33,23 സീറ്റുകളാണുള്ളതെന്ന് മന്ത്രി ശിവൻ കുട്ടി അറിയിച്ചു. 4,33,231 സീറ്റുകളാണ് ആകെ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ളത്. വിഎച്ച്സിയില്‍ ആകെ 33,030 സീറ്റുകളും പോളി ടെക്നിക്കില്‍ 9990 സീറ്റുകളുമാണുള്ളത്. ബാച്ച് വര്‍ധനവിലൂടെ ഇത്തവണ പ്ലസ് വണ്‍ പ്രവേശനത്തിന് ആകെ 73,724 സീറ്റുകളുടെ വര്‍ധനവുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ 9 മുതൽ 15 വരെ ഓൺലൈൻ ആയി നൽകാം.

ഉപരിപഠനത്തിന് അർഹത നേടാത്ത റെഗുലർ വിഭാഗം വിദ്യാർഥികളുടെ സേ പരീക്ഷ മെയ് 28 മുതൽ ജൂൺ 6 വരെ. ജൂൺ രണ്ടാംവാരം ഫലം പ്രഖ്യാപിക്കും. പരമാവധി 3 വിഷയങ്ങൾക്കു വരെ സേ പരീക്ഷ എഴുതാം. ഉപരിപഠനത്തിന് അർഹത നേടിയവരുടെ സർട്ടിഫിക്കറ്റ് ജൂൺ ആദ്യ വാരം മുതൽ ഡിജി ലോക്കറിൽ ലഭിക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *