സ്റ്റുഡന്റ്സ് മാർക്കറ്റ് മാനന്തവാടിയിൽ ആരംഭിച്ചു
മാനന്തവാടി: കൺസ്യൂമർഫെഡിന്റെ സ്റ്റുഡന്റ് സ് മാർക്കറ്റ് മാനന്തവാടി ത്രിവേണി സൂപ്പർമാർക്കറ്റിൽ കൺസ്യൂമർഫെഡ് ഡയറക്ടർ രുഗ്മിണി സുബ്രഹ്‌മണ്യൻ ഉദ്ഘാടനം നിർവഹിച്ചു. മാർക്കറ്റിംഗ് മാനേജർ സുനീർ.ബി, യൂണിറ്റ് മാനേജർ റാണി ആൻ്റണി എന്നിവർ സംസാരിച്ചു. ത്രിവേണി നോട്ട് ബുക്കുകൾ, പ്രമുഖ ബ്രാൻഡുകളുടെ കുട, ബാഗ്, ലഞ്ച് ബോക്സ്, പേന, വാട്ടർബോട്ടിൽ, പെൻസിൽ തുടങ്ങി സ്കൂളിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ഇവിടെ ലഭ്യമാകും.
Leave a Reply