May 20, 2024

ബാറില്‍ സോഡാകുപ്പി പൊട്ടിയതിനെ തുടര്‍ന്നുണ്ടായ വിരോധം: കുപ്പി ഗ്ലാസ് കൊണ്ട് യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍

0
20240509 160659

 

മീനങ്ങാടി­: ഫുട്പാത്തില്‍ വെച്ച് യുവാവിനെ കുപ്പി ഗ്ലാസ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേരെ മീനങ്ങാടി പോലീസ് സാഹസികമായി പിടികൂടി. മീനങ്ങാടി സ്വദേശികളായ കൃഷ്ണഗിരി, ഞെണ്ടുകുളത്തില്‍ വീട്ടില്‍ ജോണി ജോര്‍ജ്(41), മൈലംമ്പാടി, വിണ്ണംപറമ്പില്‍ വീട്ടില്‍ എം. വിഷ്ണു(24), മൈലംമ്പാടി പള്ളികുളങ്ങര വീ്ട്ടില്‍ പി.എ. അഭിജിത്ത്(23) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ പി.ജെ കുര്യക്കോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്്റ്റ് ചെയ്തത്. മീനങ്ങാടി സ്വദേശിയായ യുുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇവരെ ചിത്രഗിരിയില്‍ അഭിജിത്തിന്റെ ബന്ധുവിന്റെ പറമ്പില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെ സാഹസികമായാണ് പിടികൂടിയത്. മൂന്ന് പേരും നിരവധി കേസുകളില്‍ പ്രതികളാണ്. ജോണി ജോര്‍ജിന് മേപ്പാടി, ബത്തേരി, മീനങ്ങാടി സ്‌റ്റേഷനുകളിലും, വിഷ്ണുവിന് മീനങ്ങാടി സ്‌റ്റേഷനിലും, അഭിജിത്തിന് മേപ്പാടി, െൈവത്തിരി, തൊണ്ടര്‍നാട് സ്‌റ്റേഷനുകളിലും കേസുകളുണ്ട്. ബാറിനുള്ളില്‍ യുവാവിന്റെ കൈ തട്ടി വീണ് പൊട്ടിയ സോഡാകുപ്പിയുടെ പണമടക്കാന്‍ യുവാവ് വിസമ്മതിച്ചെന്ന് ആരോപിച്ചായിരുന്നു ബാറിന് പുറത്തുള്ള ഫുട്പാത്തില്‍ വെച്ച് ക്രൂരമര്‍ദനം നടന്നത്.

 

2024 ഏപ്രിൽ 30ന് രാത്രിയോടെയാണ് സംഭവം. മീനങ്ങാടി ടൗണിലുള്ള ബാറില്‍ വെച്ചുള്ള വാക്ക് തര്‍ക്കത്തിനു ശേഷം പുറത്തിറങ്ങിയ പരാതിക്കാരനായ യുവാവിന്റെ സുഹൃത്തിനെ ജോണി ജോര്‍ജ് മുഖത്തടിക്കുന്നത് തടയാന്‍ ചെന്ന പരാതിക്കാരനായ യുവാവിനെ ഇയാള്‍ കുപ്പി ഗ്ലാസ് കൊണ്ട് തലക്കടിച്ചു പരിക്കേല്‍പ്പിച്ചു. രണ്ടാമതും തലക്കടിക്കാന്‍ ശ്രമിച്ചത് ഇയാള്‍ കൈ ഉപയോഗിച്ചു തടഞ്ഞു. പിന്നീട്, പരാതിക്കാരനെയും സുഹൃത്തിനെയും കൈകൊണ്ട് അടിച്ചും കാല് കൊണ്ട് അടിച്ചും ചവിട്ടിയും പരിക്കേല്‍ക്കുകയും ചെയ്തു. എസ്.ഐ എം. വിനോദ്കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ശിവദാസന്‍, സുരേഷ്, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ രാജു, ക്ലിന്റ്, രവീന്ദ്രന്‍, വിനോയ്, ഖാലിദ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *