May 20, 2024

മുള്ളൻകൊല്ലി പഞ്ചായത്തിനെ ദുരന്ത ബാധിത മേഖലയായി പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി

0
Img 20240510 084445

പുൽപ്പള്ളി: കടുത്ത വരൾച്ചയെ തുടർന്ന് നൂറ് കണക്കിന് ഹെക്ടർ സ്ഥലത്തെ കൃഷികൾ പൂർണ്ണമായി നശിക്കുകയും കോടിക്കണകിന് രൂപയുടെ നഷ്ടം ഉണ്ടാകുകയും ചെയ്ത മുള്ളൻകൊല്ലി പഞ്ചായത്തിനെ ദുരന്ത ബാധിത മേഖലയായി പ്രഖ്യാപിക്കുന്നതിന് ജില്ലാ ഭരണകൂടവും സർക്കാറും കാണിക്കുന്ന അനാസ്ഥക്കെതിരെ മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ് കമ്മറ്റി പാടിച്ചിറ വില്ലേജ് ഓഫീസ് ധർണ്ണ നടത്തി.

തെരഞ്ഞെടുപ്പ് സമയത്ത് കരിഞ്ഞുണങ്ങിയ തോട്ടങ്ങളും വറ്റി വരണ്ട് കുടിവെള്ള വിതരണം നിലച്ച കബനി നദിയും എൽഡിഎഫ് മന്ത്രിമാർ സന്ദർശിച്ച് പോയശേഷം ഒരു റിപ്പോർട്ട് പോലും സർക്കാറിൽ സമർപ്പിക്കാതെയും, യാതൊരു ആശ്വാസ നടപടികളും സ്വീകരിക്കാതെയും ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്തതെന്ന് സമരം.

ഉദ്ഘാടനം ചെയ്ത ഡിസിസി ജനറൽ സെക്രട്ടറി അഡ്വ പി ഡി സജി ആരോപിച്ചു. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് സന്ദർശനം നടത്തി മാധ്യമങ്ങളിൽ വാർത്ത കൊടുക്കുന്നതിനപ്പുറം നഷ്ടം കണക്കാക്കുന്നതിന് യാതൊരു നടപടയും സ്വീകരിക്കുന്നില്ല, കർഷകരിൽ നിന്ന് അപേക്ഷകൾ സ്വകരിക്കാൻ പോലും തയ്യാറാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്, സർക്കാര്യം ബന്ധപ്പെട്ട വകുപ്പുകളും അവഗണന തുടർന്നാൽ ശക്തമായ ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്ന് പിഡി സജി മുന്നറിയിപ്പ് നൽകി.

മണ്ഡലം പ്രസിഡന്റ് ഷിനോ കടുപ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എൻയു ഉലഹന്നാൻ മുഖ്യ പ്രഭാഷണം നടത്തി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വർഗീസ് മുരിയൻകാവിൽ, ഡിസിസി ജനറൽ സെക്രട്ടറി ബീന ജോസ്, പി കെ വിജയൻ, ഗിരിജ കൃഷ്ണൻ, ജോയി വാഴയിൽ, ശിവരാമൻ പാറക്കുഴി, സുനിൽ പാലമറ്റം, പി കെ ജോസ്, പ്രസംഗിച്ചു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *