May 20, 2024

സയൻസിൽ ജില്ലയിൽ ഒന്നാം സ്ഥാനം; അലീന മിസ്രിയുടെ നേട്ടം തിളക്കമാർന്നത് 

0
Img 20240510 151057

മുട്ടിൽ: പ്ലസ്ടു പരീക്ഷയിൽ മുട്ടിൽ ഡബ്ല്യുഒ വിഎച്ച്എസ്എസ് വിദ്യാർത്ഥിനി അലീന മിസ്രി നേടിയത് തിളക്കമാർന്ന വിജയം. 1200 ൽ 1199 മാർക്ക് നേടിയാണ് അലീന വയനാട് ജില്ലയിൽ സയൻസ് വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരിയായത്. ഒന്നാം വർഷ ഹയർസെക്കണ്ടറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ അലീനക്ക് ഫുൾ മാർക്ക് നഷ്ടമായത് കേവലം ഒരു മാർക്കിനാണ്. പ്രീ പ്രൈമറി മുതൽ പ്ലസ്‌ടു വരെയും പഠനം മുട്ടിൽ ഡബ്ല്യുഎംഒ ക്യാമ്പസിൽ തന്നെയായിരുന്നു. സയൻസ് ടാലന്റ് സെർച്ച് പരീക്ഷയിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയ ഈ പ്രതിഭ പാഠ്യേതര മേഖലയിലും മിടുക്കിയാണ്. ഒരുപാട് സമയം പഠിക്കുന്നതിനപ്പുറത്ത് പഠന സമയം കുറഞ്ഞതായാലും കാര്യക്ഷമമാക്കുക എന്നതാണ് തന്റെ പഠന രീതിയെന്ന് അലീന പറയുന്നു.

സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ ബിരുദ പഠനത്തിന് ചേരാനാണ് താത്പര്യം. അധ്യാപകരുടെ കഠിന പ്രയത്നവും രക്ഷിതാക്കളുടെ പ്രാർത്ഥനയും മികച്ച വിജയത്തിന് മുതൽകൂട്ടായി. മുട്ടിൽ കുട്ടമംഗലം സ്വദേശിയും ബിസിനസുകാരനുമായ ഓണാട്ട് മുഹമ്മദ് ഇഖ്ബാലിൻ്റെയും മുട്ടിൽ ഹൈസ്കൂൾ അധ്യാപിക ബീഫാത്തിമ ടീച്ചറുടെയും മകളാണ് ഈ മിടുക്കി. അസ്ലം നിയാസ് സഹോദരനാണ്. അലീനയുടെ നേട്ടം മുട്ടിൽ ഓർഫനേജ് ഹയർ സെക്കണ്ടറി സ്ക്‌കൂളിനും പൊൻതൂവലായി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *