May 21, 2024

നഗരസഭ ഭരണസമതി പ്രക്ഷോഭത്തിലേക്ക്

0
Img 20240510 165237

മാനന്തവാടി: മാനന്തവാടി നഗരത്തിലെ മലയോരെ ഹൈവേ റോഡ് നിർമ്മാണത്തിലെ മെല്ലെ പോക്ക് നഗരസഭ ഭരണസമതി പ്രക്ഷോഭത്തിലേക്ക്. ഒരു മാസത്തിനും നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് ഭരണസമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മലയോര ഹൈവേയുടെ പണി മാനന്തവാടി നഗരത്തിൽ തുടങ്ങിയിട്ട് ഏതാണ്ട് ഒന്നര വർഷം കഴിഞ്ഞു. ഇപ്പോഴും പണികൾ ഇഴഞ്ഞ് നീങ്ങുകയാണ് ടൗണിലെ പ്രധാന റോഡായ ‘കെ .ടി. ജംഗഷൻ,എൽ.എഫ്. യു.പി. സകൂൾ ജംഗ്ഷൻ എന്നിവിടങ്ങളിൽ പണി തുടങ്ങി വെച്ചെങ്കിലും ഇപ്പോഴും പണി പൂർത്തീകരിച്ചിട്ടില്ല അതുകൊണ്ട് തന്നെ ഈ ഭാഗങ്ങളിൽ എപ്പോഴും ഗതാഗത കുരുക്കുമാണ്. സ്കൂളുകൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം.

റോഡ് പ്രവർത്തികൾ ഇഴഞ്ഞ് നീങ്ങുകയാണെങ്കിൽ വരുംദിവസങ്ങളിൽ അത് ഗുണത്തെക്കാളേറെ ദോഷവും ചെയ്യുമെന്ന കാര്യത്തിൽ തർക്കമില്ല ഇത്തരമൊരു സാഹചര്യത്തിലാണ് നഗരസഭ പ്രത്യക്ഷസമരത്തിന് തയ്യാറെടുക്കുന്നതെന്ന് ഭരണസമിതി വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ ചെയർപേഴ്സൺ സി.കെ. രക്നവല്ലി, വൈസ് ചെയർപേഴ്സൺ ജേക്കബ്സെ ബാസ്റ്റ്യൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.വി. എസ് മൂസ. കൗൺസിലർമാരായ പി.വി. ജോർജ്, ഷിബു കെ. ജോർജ്, വി.യു. ജോയി, മാർഗ്ഗരറ്റ് തോമസ്, തുടങ്ങിയവർ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *