May 21, 2024

മാലിന്യ മുക്തം നവകേരളം: പരിശീലനം നല്‍കി

0
Img 20240510 174150

കൽപ്പറ്റ: മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി. ഹരിത മിത്രം ആപ്പില്‍ ജിയോ ടാഗിങ്, സ്വച്ഛത ഗ്രീന്‍ ലീഫ് റേറ്റിങ്, അശാസ്ത്രീയ മാലിന്യ സംസ്‌കരണം എന്‍ഫോഴ്സ്മെന്റ്, 2024-25 പദ്ധതി പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ചാണ് പരിശീലനം നടന്നത്. മിനി എംസിഎഫ് മാപ്പിങ്, റിസോര്‍ട്ട്, ഹോം സ്റ്റേ എന്നിവിടങ്ങളിലെ ശുചിത്വ റേറ്റിങ്, മാലിന്യ സംസ്‌കരണത്തിന് പിഴ ചുമത്തല്‍ എന്നീ വിഷയങ്ങളിലും പരിശീലനം നല്‍കി. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിശീലന പരിപാടി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടര്‍ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

സ്വച്ഛത ഗ്രീന്‍ ലീഫ് റേറ്റിങ് കൈപ്പുസ്തകം ജോയന്റ് ഡയറക്ടര്‍ പി ജയരാജന്‍ ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ റഹിം ഫൈസലിന് നല്‍കി പ്രകാശനം ചെയ്തു. അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ അനുപമ, കെല്‍ട്രോണ്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എസ് സുജയ്, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ കെ. റഹിം ഫൈസല്‍, കെ.ബി നിധികൃഷ്ണ, ആര്‍ജിഎസ്എ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ എസ് പ്രവീണ എന്നിവര്‍ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *