May 20, 2024

ശൈശവ വിവാഹ നിരോധനം: കോളനികളില്‍ അവബോധം സൃഷ്ടിക്കണം

0
Img 20240510 213519

കൽപ്പറ്റ: ശൈശവ വിവാഹ നിരോധനം, പോക്സോ കേസുകളിലെ നിയമങ്ങള്‍, നിയമവ്യവസ്ഥകള്‍ സംബന്ധിച്ച് ട്രൈബല്‍ മേഖലയില്‍ അവബോധം സൃഷ്ടിക്കാന്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് എ.ഡി.എം കെ ദേവകി.

കളക്ടറേറ്റിലെ ആസൂത്രണ ഭവന്‍ എപിജെ ഹാളില്‍ ചേര്‍ന്ന ശൈശവ വിവാഹ നിരോധന പ്രവര്‍ത്തന കര്‍ത്തവ്യ വാഹകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജില്ലയില്‍ രണ്ട് വര്‍ഷത്തിനകം ശൈശവ വിവാഹങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു. ശൈശവ വിവാഹ നിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ പോലീസ്-എക്സൈസ്-ആരോഗ്യം-വനം- പട്ടികവര്‍ഗ്ഗ വികസന വകുപ്പ്- ജനപ്രതിനിധികള്‍- ആശാവര്‍ക്കര്‍മാര്‍ -അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനം ഉറപ്പാക്കും.

വാര്‍ഡ്തലത്തില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രതാ സമിതികള്‍ ശൈശവ വിവാഹങ്ങള്‍ക്കെതിരെ ഇടപെടല്‍ നടത്തണം. അക്ഷയത്രിതീയ ദിനത്തോടനുബന്ധിച്ച് ദേശീയ ബാലാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ശൈശവ വിവാഹ നിരോധവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ആദിവാസി മേഖലയില്‍ സ്‌കൂളുകളില്‍ നിന്നും കൊഴിഞ്ഞ് പോകുന്ന വിദ്യാര്‍ത്ഥികളെ തിരികെ സ്‌കൂളില്‍ എത്തിക്കുന്നതിന് എല്ലാ വകുപ്പുകളും സംയുക്തമായി പ്രവര്‍ത്തിക്കണമെന്ന് യോഗത്തില്‍ നിര്‍ദേശിച്ചു.

സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ താമസിക്കുന്ന കുട്ടികളെ കണ്ടെത്തിയാല്‍ അടിയന്തരമായി സിഡബ്ല്യുസിയെ അറിയിക്കാന്‍ എഡിഎം നിര്‍ദേശിച്ചു. യോഗത്തില്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസര്‍ കാര്‍ത്തിക അന്ന തോമസ്, സിഡബ്ല്യുസി അംഗം ബിബിന്‍ ചെമ്പക്കര, ജൂനിയര്‍ സൂപ്രണ്ട് ഷീബ, ഡിസിപിയു ഔട്ട്റീച്ച് വര്‍ക്കര്‍ അഖിലേഷ്, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍, ശൈശവ വിവാഹനിരോധന ഓഫീസര്‍മാര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ പോലീസ് ഓഫീസര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *