May 25, 2024

അരിയില്‍ മായം: കര്‍ഷക ശാസ്ത്രജ്ഞന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

0
20240513 170946

കല്‍പ്പറ്റ: അരിയില്‍ മായം കലര്‍ത്തുന്നത് തടയുന്നതിന് ഇടപെടല്‍ തേടി ഗ്രാമീണ കര്‍ഷക ശാസ്ത്രജ്ഞന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. കെട്ടിനാട്ടി നെല്‍ക്കൃഷി രീതി വികസിപ്പിച്ച് അംഗീകാരങ്ങള്‍ നേടിയ അമ്പലവല്‍ കുന്നേല്‍ അജി തോമസാണ് പരാതി അയച്ചത്. വിപണിയില്‍ ലഭ്യമായ അരി ഇനങ്ങളില്‍ പലതും മായം കലര്‍ന്നതാണെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അരി മായം കലര്‍ത്തിയതാണോ എന്നു ഉപഭോക്താവിനു ലളിതമായി തിരിച്ചറിയാനുള്ള വിദ്യയും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

നാടന്‍ നെല്ലിനങ്ങളോടും അരിയോടുമുള്ള സമൂഹത്തിന്റെ പ്രത്യേക താത്പര്യം ദുരുപയോഗം ചെയ്യുന്നതാണ് നിലവില്‍ പൊതു വിപണിയില്‍ വില്‍പനയ്ക്കു വച്ചിരിക്കുന്ന തവിട് പ്രിന്റിംഗുള്ള അരി ഇനങ്ങളില്‍ പലതും. മിക്ക കമ്പനികളുടെയും പാക്കിംഗ് ലേബലോടുകൂടിയ അരി പരിശോധിച്ചപ്പോള്‍ തവിട് അലിഞ്ഞു പോകുന്നതായി കണ്ടു. മായം കലര്‍ന്നതെങ്കില്‍ നാടന്‍ കുമ്പളങ്ങയുടെ ചെറിയ കഷ്ണം കൈവെള്ളയില്‍വച്ച് ഒരു നുള്ള് അരി അതിലിട്ടു തിരുമ്മിയാല്‍ 15-20 സെക്കന്‍ഡിനകം തവിടായി പ്രിന്റ് ചെയ്ത ചായം അലിഞ്ഞുപോകും.

 

ഇങ്ങനെ തവിട് മാഞ്ഞുപോകുന്ന അരിക്ക് പത്ത് മിനിറ്റ് കഴിയുമ്പോഴേക്കും വര്‍ണമാറ്റം സംഭവിക്കുന്നുണ്ട്. എന്നാല്‍ യഥാര്‍ഥ നാടന്‍ അരിയിനങ്ങളില്‍ ഒന്നിന്റെ പോലും തവിട് ഇല്ലാതാകുന്നില്ല. തന്റെ കൈവളമുള്ള 147 ഇനം നാടന്‍ അരികളില്‍ ഇത് പരീക്ഷിച്ച് ബോധ്യപ്പെട്ടതാണ്. മായം കലര്‍ത്തി അരി ‘നാടന്‍’ ഇനമായി വില്‍പനയ്ക്കെത്തിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *