June 21, 2024

സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി രൂപത വാർഷികം ആഘോഷിച്ചു

0
Img 20240527 100533

മാനന്തവാടി: സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി മാനന്തവാടി രൂപതയുടെ 46 – മത് വാർഷികം ആഘോഷിച്ചു. ദ്വാരക പാസ്റ്ററൽ സെന്ററിൽ നടന്ന വാർഷികാഘോഷം മാനന്തവാടി രൂപത സഹായ മെത്രാൻ മാർ. അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവർ, അനാഥർ, ഏകാന്തതയിൽ കഴിയുന്നവർ, തുടങ്ങിയവരെ കണ്ടെത്തി സഹായിക്കുവാൻ സമൂഹത്തിന് കടമയുണ്ടെന്ന് മാർ. താരാമംഗലം ഉദ്ബോധിപ്പിച്ചു.

ഇതൊരു ദൈവവിളിയാണ്. 1833-ൽ ഫെഡറിക് ഓസാനം സ്ഥാപിച്ച സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി ഇന്ന് ലോകത്തിന്റെ 154 രാജ്യങ്ങളിൽ നിശബ്ദ സേവനം അനുഷ്ഠിക്കുന്നു. ജീവിത കാരുണ്യ പ്രവർത്തനങ്ങൾ പോലും വെല്ലുവിളി നേരിടുന്ന സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്. ദൈവോന്മുഖരായി നാം പ്രവർത്തിക്കുമ്പോൾ സങ്കുചിത ചിന്തകൾ താനേ പിന്മാറും. ജീവകാരുണ്യ പ്രവർത്തകർ വിനയാന്വിതരായിരിക്കണം. ഇതിന് ഏകാഗ്രത ആവശ്യമാണ്. ഞാനെന്ന ഭാവം ത്യജിക്കുമ്പോൾ നമ്മിൽ ദൈവീക ചിന്തകൾ ഉദ്ദീപിപ്പിക്കപ്പെടും. അപരനെ സഹോദരനായി കാണുവാൻ സാധിച്ചാൽ അവിടെ പരസ്നേഹം പൂർണമാകും. പ്രവർത്തനങ്ങളിലെ പരിശുദ്ധി നമ്മെ വിശുദ്ധീകരിക്കും.

വിശ്വാസത്തിനും സേവനത്തിനും വേണ്ടി വിളിക്കപ്പെട്ടവരാണ് വിൻസെൻഷ്യൻ പ്രവർത്തകർ – ബിഷപ്പ് ഉദ്ബോധിപ്പിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച് പ്രസിഡന്റ് ബാബു നമ്പുടാകം പതാക ഉയർത്തി. റോസമ്മ അയ്യംകുഴയ്ക്കൽ, ബേബി മരിയ പുലിക്കോട്ടിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. സമ്മേളനത്തിൽ പ്രസിഡന്റ് ബാബു നമ്പൂടാകം അധ്യക്ഷത വഹിച്ചു .വൈസ് പ്രസിഡന്റ് ജോണി പാറ്റാനി സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി ജോസ് മാത്യു മെഴുകനാൽ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ അഡ്വക്കേറ്റ് വിൻസെന്റ് റാത്തപള്ളി കണക്കുകളും അവതരിപ്പിച്ചു. മുൻ ഭാരവാഹികളെ മാർ. താരാമംഗലം ആദരിച്ചു.

കെ.സി. ബി സി മദ്യവർജനസമിതി രൂപതാ പ്രസിഡന്റ്, സംസ്ഥാന ട്രഷററുമായി തെരഞ്ഞെടുക്കപ്പെട്ട സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി രൂപത കമ്മിറ്റി അംഗം രാജു വലിയാറയെ യോഗത്തിൽ ആദരിച്ചു. സുവിശേഷപ്രഘോഷകൻ ഫാദർ ജോൺ ,എഫ്. ചെറിയവെളി ആത്മീയ പ്രഭാഷണം നടത്തി. സിസ്റ്റർ ഫിലൊ (എസ്. സി. വി .സുപ്പീരിയർ ജനറൽ ), ഫാ. ജോജോ കുടക്കച്ചിറ ( സി .സി. ആത്മീയ ഉപദേഷ്ടാവ് ), ഫാദർ ബാബു മൂത്തേടം, പ്രിയ ഷൈജൻ തടങ്ങഴി, അമൽരാജ് എന്നിവർ ആശംസകൾ അർപ്പിച്ചു. രാജു ചൊവ്വാറ്റു കുന്നേൽ (തോണിച്ചാൽ എ.സി. പ്രസിഡന്റ് ) നന്ദിയും, തങ്കച്ചൻ മേപ്പാടത്ത് സമാപന പ്രാർത്ഥനകൾക്ക് നേതൃത്വവും നൽകി. വയനാടിനു പുറമേ കണ്ണൂർ, മലപ്പുറം, നീലഗിരി ജില്ലകളിൽ നിന്നായി 400 – ലേറെ പ്രതിനിധികൾ വാർഷിക സമ്മേളനത്തിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *